അമൃത ആശുപത്രിക്കെതിരായ ആരോപണം അന്വേഷണത്തില്‍ അടിമുടി ദുരൂഹത; പോലീസ് നീക്കത്തില്‍ സംശയം

കൊച്ചി: അമൃതാ ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങിളിലെ അന്വേഷണത്തില്‍ അടിമുടി ദുരൂഹത. സംസ്ഥാന ഇന്റലിജന്‍സ് മേധാവി ശ്രീലേഖയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചുവെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെങ്കിലും അത്തരമൊരു അന്വേഷണം ഏല്‍പ്പിച്ചിട്ടില്ലെന്നാണ് ഡിജിപിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. അതേ സമയം മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരില്‍ നിന്ന് ഇവര്‍ വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു.

ആര്‍എംപി നേതാവ് കെകെ രമ, ഇന്ത്യന്‍ നഴ്‌സസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിഹാബ്, യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ, കേരളത്തിലെ വനിതാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരാണ് പരാതിയുമായി പോലീസിനെയും ആഭ്യന്തര മന്ത്രിയേയും സമീപിച്ചത്. തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ശ്രീലേഖ ഐപിഎസിനെ അന്വേഷണം ഏല്‍പ്പിച്ചതായും വാര്‍ത്തകള്‍ വന്നത്. പ്രാഥമീകമായ അന്വേഷണമാണ് നടക്കുന്നതെന്ന് ശ്രിലേഖ ഐ പിഎസ് പറയുമ്പോഴും ശാസ്ത്രീയമായ തെളിവുകള്‍ അനുസരിച്ചുള്ള അന്വേഷണങ്ങള്‍ ഒന്നും തന്നെ ഇതുവരെ നടത്തിയട്ടില്ല. നിരവധി പേരെ ഫോണില്‍ വിളിച്ച് കാര്യങ്ങല്‍ തിരക്കുകമാത്രമാണ് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി രഹസ്യാന്വേഷണ വിഭാഗത്തിന്റൈ നേതൃത്വത്തില്‍ അമൃതയില്‍ അന്വേഷണവും നടന്നിരുന്നു. കാഷ്വാല്‍റ്റിയിലെ സിസി ടിവി ക്യാമറകളും പോലീസ് പിടിച്ചെടുത്തതായി സമ്മതിച്ചെങ്കിലും വാര്‍ത്തകള്‍ കുപ്രചരണമാണെന്ന നിലപാടില്‍ തന്നെയാണ് പോലീസും മുന്നോട്ട് പോയത്. ആരോപണം തെളിയിക്കാന്‍ പ്രമുഖ സ്വാമിമാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത്തരമൊരു നീക്കം വേണ്ടെന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഡിജിപി ഓഫിസില്‍ ലഭിച്ച പരാതികളില്‍ അന്വേഷണത്തിനായി കൊച്ചി ഐജിയ്ക്ക കൈമാറിയതായും ഡിജിപിയുടെ ഓഫീസ് പരാതിക്കാരെ അറിയിച്ചിരുന്നു.

Top