കണ്ണൂര്‍: തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യ പി.എം. സഹലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെയാണ് സിപിഎം നേതാവ് കൂടിയായ ഷംസീറിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കിയത്. റാങ്ക് ലിസ്റ്റും സര്‍വകലാശാലാ വിജ്ഞാപനവും തിരുത്തിയാണ് തലശേരി എംഎല്‍എയുടെ ഭാര്യയെ സര്‍വകലാശാല നിയമിച്ചതെന്നാണ് ആരോപണം.
കണ്ണൂര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറായി നല്‍കിയ നിയമനമാണ് റദ്ദാക്കിയത്. റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ഡോ. എം. പി. ബിന്ദുവിന്റെ ഹര്‍ജിയിലാണ് നിയമനം റദ്ദാക്കിക്കൊണ്ട് കോടതി വിധി പറഞ്ഞത്.
ഒന്നാം റാങ്ക് നേടിയ തന്നെ തഴഞ്ഞുകൊണ്ടാണ് രണ്ടാം റാങ്കുകാരിയായ ഷഹല ഷംസീറിന് നിയമനം നല്‍കിയതെന്നായിരുന്നു ഹര്‍ജിയില്‍ ബിന്ദു ആരോപിച്ചിരുന്നത്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നിയമനം റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്. ഒന്നാം റാങ്കുകാരിയായ ബിന്ദുവിനെ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.