
കൊച്ചി:പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍(62)അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ധേഹം.ഇന്ന് 11 മണിയോടെയാണ് മരണം സംഭവിച്ചത്.150ഓളം ചിത്രങ്ങള്‍ക്ക് ക്യാമര ചലിപ്പിച്ചിട്ടുണ്ട്.ഇപ്പോള്‍ കൊച്ചിയിലെ വൈറ്റിലയിലാണ് കുടുംബ സമേതംതാമസിക്കുന്നത്.അല്‍പസമയത്തിനകം മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും.സംസ്‌കാരം പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.