ക്രിക്കറ്റ് കളിക്കിടയിൽ ഹൃദയാഘാതം ;യുകെയിൽ മലയാളി യുവാവ് മരണമടഞ്ഞു

ലണ്ടൻ :പ്രവാസിമലയാളികൾക്ക് ഞെട്ടലുളവാക്കി ഒരു മരണം . ക്രിക്കറ്റ് കളിക്കിടയിൽ ഹൃദയാഘാതം മൂലം യുകെയിൽ മലയാളി യുവാവ് മരണമടഞ്ഞു. ലണ്ടന് സമീപം ഹോണ്സ്ലോയിൽ താമസിക്കുന്ന ഫിലിപ്പ് വർഗീസ്‌ എന്ന ബെന്നിയാണ് ഇന്നലെ രാത്രി മരണമടഞ്ഞത്. കേവലം മുപ്പത്തിയെട്ട് വയസ്സ് മാത്രം പ്രായമുള്ള ബെന്നിയെ ഇന്നലെ വൈകുന്നേരം സുഹൃത്തുക്കർക്ക് ഒപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രാത്രിയോടെ ഹോസ്പിറ്റലിൽ വച്ച് മരണമടയുകയായിരുന്നു.

പത്തനംതിട്ട ചെരിവ്കാലായിൽ കുടുംബാംഗമായ ഫിലിപ്പ് വർഗീസ്‌ ഭാര്യ സിനി ഫിലിപ്പിനും രണ്ട് മക്കൾ ക്കും ഒപ്പമായിരുന്നു ഹോൺ സ്ലോയിൽ താമസിച്ചിരുന്നത്. ബെന്നിയുടെ അപ്രതീക്ഷിതമായ മരണത്തിൽ പകച്ച് പോയ കുടുംബംഗങ്ങൾക്ക് ആശ്വാസമേകി ഹോണ്സ്ലോയിലെ മലയാളികൾ രംഗത്തുണ്ട്. സംസ്കാര കര്മ്മങ്ങൾ നാട്ടിൽ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. പോസ്റ്റ്‌മോർ ട്ടത്തിന് ശേഷം മൃതദേഹം വിട്ടു കിട്ടുന്ന മുറയ്ക്ക് യുകെയിലെ പൊതുദർ ശനത്തിന് ശേഷമായിരിക്കും നാട്ടിലേക്ക് കൊണ്ട് പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top