തിണ്ണയിലിരുന്ന് ഒരു ബക്കറ്റില്‍ കൈകൊടുത്ത് പാടിയ ബേബിചേച്ചി റഹ്മാന്റെ കാതിലെത്തി; തെലുങ്ക് സിനിമയിലും പാടാന്‍ അവസരം

കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ് ഗോദാവരി സ്വദേശിനി ബേബിയുടെ ഒരു പാട്ട്. വീടിന്റെ തിണ്ണയിലിരുന്ന് ഒരു ബക്കറ്റില്‍ കൈകൊടുത്ത് അനായാസമായി ബേബി എആര്‍ റഹ്മാന്റെ എന്നവളേ എന്ന സൂപ്പര്‍ ഹിറ്റ് ആലപിച്ചത് സാക്ഷാല്‍ റഹ്മാന്റെ കാതുകളിലെത്തി. പാട്ട് റഹ്മാന്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയാണ് ബേബി.

കാതലന്‍ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഓ ചെലിയ എന്ന ഗാനമാണ് ആന്ധ്രാപ്രദേശുകാരിയായ സ്ത്രീ മധുരമായി ആലപിക്കുന്നത്. എന്നവളെ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണ് ഓ ചെലിയ. പി ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് ഓ ചെലിയയും ആലപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോദാവരി ജില്ലയിലെ വടിസാളേവരു സ്വദേശിയായ ബേബിയാണ് ഈ സ്ത്രീയെന്നും തെലുങ്ക് സംഗീത സംവിധായകന്‍ കോടി ഗാരു ഇവരുടെ പാട്ടു കേട്ട് അവര്‍ക്ക് അടുത്ത സിനിമയില്‍ പാടാന്‍ അവസരം നല്‍കിയെന്നും പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ പറയുന്നു. ആ കമന്റിനു താഴെ പ്രശംസകളുമായി നിരവധി പേരെത്തിയിട്ടുണ്ട്. റഹ്മാന് അവര്‍ക്കൊരു ചാന്‍സ് കൊടുക്കാന്‍ കഴിയുമോ എന്നു ചോദിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. തെലുങ്ക് സംഗീത സംവിധായകന്‍ കോടി ഗാരു ഇവരുടെ പാട്ടു കേട്ട് അവര്‍ക്ക് അടുത്ത സിനിമയില്‍ പാടാന്‍ അവസരം നല്‍കിയെന്നും പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ പറയുന്നു.

നേരത്തെ വിശ്വരൂപം എന്ന സിനിമയിലെ ഉന്നൈ കാണാമല്‍ എന്ന ഗാനമാലപിച്ച് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട്, ഒട്ടേറെ പേരുടെ പ്രശംസ നേടിയ ആലപ്പുഴ സ്വദേശി രാകേഷിനെ ഗായകന്‍ ശങ്കര്‍ മഹാദേവന്‍ തിരിച്ചറിഞ്ഞ് തന്നോടൊപ്പം ഒരു വേദിയില്‍ പാടാനുള്ള അവസരം നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. റഹ്മാനെ ആകര്‍ഷിച്ച ഈ പാട്ടുകാരിയും ഇനി സിനിമയില്‍ പാടുമോ എന്ന ആകാംക്ഷയിലാണ് സാമൂഹിക മാധ്യമങ്ങള്‍.

Top