ചിരിയിൽ എല്ലാം മയക്കും !..ഡ്രൈവറെ കൂടുതല്‍ തല്ലിയ എയ്ഞ്ചല്‍ ബേബിയുടെ വീട്ടുകാര്‍ കടുത്ത സിപിഎമ്മുകാര്‍, യുവതികളെ രക്ഷിക്കാന്‍ രംഗത്തുള്ളത് ഭരണകക്ഷിയിലെ പ്രമുഖര്‍

കൊച്ചിയില്‍ യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെ പൊതുമധ്യത്തില്‍ വച്ച് തല്ലി മൃതപ്രായനാക്കിയ യുവതികള്‍ മൂവരുടേതും സിപിഎം കുടുംബം. ഇതില്‍ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ മേരി നിരവധി കേസുകളില്‍ രക്ഷപ്പെട്ടതും കണ്ണൂരിലെ രാഷ്ട്രീയക്കാരുടെ പിന്തുണയോടെയാണ്. പീഡനം ആരോപിച്ച് പണം തട്ടിയതടക്കം നിരവധി കേസുകളാണ് ഇവര്‍ക്കെതിരേയുള്ളത്. എല്ലാ കേസുകളിലും വാദിഭാഗത്തുള്ളവര്‍ അവസാനം ഭയന്ന് പിന്മാറുകയായിരുന്നു.

വൈറ്റിലയില്‍ വച്ച് യൂബര്‍ ഡ്രൈവറെ ആക്രമിച്ചതിനു തൊട്ടുപിന്നാലെ പോലീസെത്തി ഇവരെ സ്‌റ്റേഷനിലേക്ക് മാറ്റിയെങ്കിലും തൊട്ടുപിന്നാലെ ഇവര്‍ക്കുവേണ്ടി വിളിയെത്തി. അതും ഉന്നതകേന്ദ്രത്തില്‍ നിന്നും. മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു. മദ്യപിച്ചെത്തിയ യുവതികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കാന്‍ പോലും പോലീസ് തുനിഞ്ഞില്ല. മുകളില്‍ നിന്നുള്ള സമ്മര്‍ദം തന്നെ കാരണം. ഇപ്പോള്‍ യുവതികള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഷെഫീഖിനെതിരേ കേസെടുത്തതിന് പിന്നിലും പ്രതികളും സ്വാധീനം തന്നെയാണ് തെളിയിക്കുന്നത്. ഇതിനിടെ ഷെഫീഖിന് ചില ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. എയ്ഞ്ചല്‍ ബേബിക്കൊപ്പം പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം. അഫ്സല്‍ (30) എന്നിവരാണ് ഡ്രൈവറെ ആക്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എയ്ഞ്ചല്‍ ബേബി കണ്ണൂരില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് തന്റെ സുഹൃത്തായ ജ്വല്ലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതിയിലാക്കി എയ്ഞ്ചല്‍ പണം തട്ടാന്‍ ശ്രമിച്ചതായിരുന്നു ഇതില്‍ പ്രധാനം. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്. ഒരു ദിവസം വൈകുന്നേരം നാലുമണിയോടടുത്ത് തന്റെ ഫല്‍റ്റില്‍ വരണമെന്ന് എയ്ഞ്ചല്‍ ഇയാളെ ഫോണില്‍ വിളിക്കുകയായിരുന്നു. തന്റെ പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്നും ഉടന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണ് എയ്ഞ്ചല്‍ ജ്വല്ലറി ഉടമയെ ഫല്‍റ്റിലേക്ക് വിളിപ്പിച്ചത്. ജ്വല്ലറിയില്‍ പല വട്ടമെത്തി പരിചയമുണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് സംശയം തോന്നിയില്ല. മാതൃഭുമി ജംഗ്ഷനടുത്തൈ ഫല്‍റ്റിലായിരുന്നു അന്ന് ഇവര്‍ താമസിച്ചിരുന്നത്. ജ്വല്ലറി ഉടമ ഫല്‍റ്റിലെത്തുമ്പോള്‍ മുറിയില്‍ എയ്ഞ്ചലിനെക്കൂടാതെ മൂന്നു യുവാക്കളും രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. താന്‍ കുടുക്കില്‍ പെട്ടെന്ന് മനസിലായതോടെ ഇവിടെ നിന്നു രക്ഷപ്പെടാന്‍ ജ്വല്ലറി ഉടമ ശ്രമിച്ചെങ്കിലും ഇവര്‍ അയാളെ കടന്നു പിടിച്ചു. കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ഒരുവിധത്തിലാണ് അന്നിയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്.yuber-1

പിറ്റേന്ന് കടതുറക്കാനെത്തിയ ഇയാളെ എതിരേറ്റേത് എയ്ഞ്ചലും കൂട്ടുകാരുമായിരുന്നു. ഒരുലക്ഷം രൂപ നല്‍കണമെന്നും ഇല്ലങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. ഇയാള്‍ തന്നെ സമീപിക്കുന്നതെന്ന് അജ്മല്‍ പറയുന്നു. തുടര്‍ന്ന് അജ്മലിനൊപ്പമൊത്തി നോര്‍ത്ത് സ്റ്റേഷനില്‍ കടയുടമ പരാതി നല്‍കി. ഇത് മണത്തറിഞ്ഞ എയ്ഞ്ചലും കൂട്ടരും കടയുടമ തങ്ങളെ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ആശുപത്രില്‍ അഡ്മിറ്റായി. തനിക്കെതിരെ പീഡനക്കേസ് മുറുകുമെന്നായപ്പോള്‍ ജ്വല്ലറി ഉടമ ഇനി ഒന്നിനുമില്ലെന്നു പറഞ്ഞ് കളം ഒഴിയുകയായിരുന്നു. ഇതിനു പിന്നില്‍ കളിച്ചതാകട്ടെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവും. ഇവരുടെ കെണിയില്‍പ്പെട്ട മറ്റൊരാള്‍ ഒരു സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു. ഇയാളെ പ്രേമം നടിച്ചാണ് എയ്ഞ്ചല്‍ വീഴ്ത്തിയത്. ഇവരുടെ കെണിയില്‍ നിന്നും രക്ഷപെടാന്‍ യുവാവ് ശ്രമിച്ചപ്പോഴെല്ലാം താന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് കേസില്‍ കുടുക്കുമെന്നും എയ്ഞ്ചല്‍ ഭീഷണി മുഴക്കിയിരുന്നെന്നും അജ്മല്‍ പറയുന്നു. എന്നാല്‍ ഈ പ്രശ്നം എങ്ങനെ പരിഹരിച്ചുവെന്ന കാര്യം തനിക്കറിയില്ലെന്ന് അജ്മല്‍ വ്യക്തമാക്കി.

അതേ സമയം സമൂഹത്തിന് മുന്നില്‍ താനിപ്പോള്‍ അപഹാസ്യനാണെന്ന് വൈറ്റിലയില്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ ഓട്ടോലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീക്. തന്റെ പേരില്‍ കുടുംബവും കുട്ടികളും അപമാനത്തിനിരയാകുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയിലെ ഏറ്റവും തിരക്കുള്ള വൈറ്റില ജങ്ഷനില്‍ പട്ടാപ്പകല്‍ മൂന്ന് യുവതികളുടെ ആക്രമണത്തില്‍ വിവസ്ത്രനായി നില്‍ക്കേണ്ടി വന്ന തന്റെ ചിത്രവും വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അപമാനഭാരത്താല്‍ വീടിന് പുറത്തുപോലും ഇറങ്ങാന്‍ കഴിയുന്നില്ല. നടുറോഡില്‍ തന്റെ മുഖത്തടിക്കുകയും വിവസ്ത്രനാക്കി നിര്‍ത്തുകയും ചെയ്ത സ്ത്രീകള്‍ക്കെതിരെ പൊലീസ് ദുര്‍ബലവകുപ്പുകള്‍ ചുമത്തി തനിക്ക് നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഷെഫീക്കിനെ മര്‍ദിച്ച് അവശനാക്കി മാനഹാനിക്ക് വിധേയനാക്കിയവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് സംസ്ഥാന മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ടി.സി സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. സമൂഹത്തില്‍ സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ക്രിമിനലുകളായ സ്ത്രീകളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വിശധമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷെഫീക്കിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞദിവസം വൈറ്റില ജങ്ഷനില്‍വച്ചാണ് കുമ്പളം സ്വദേശിയായ ടാക്സി ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഷെയര്‍ ടാക്സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മര്‍ദ്ദനം. എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് യുവതികളുടെ വാദം. ഡ്രൈവര്‍ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു.സംഭവത്തില്‍ പ്രതിയായ യുവതികളില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെഫീഖിനെതിരെ കേസെടുത്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഷെഫീഖിനെതിരെയുള്ളത് നിയമാനുസൃത നടപടി മാത്രമാണെന്നാണ് പൊലീസിന്റെ വിശദീകരണം.

Top