രാഷ്ട്രീയക്കാരെയും പോലീസിനെയും കൈവെള്ളയിൽ അമ്മാനമാടുന്ന വില്ലത്തിമാർ !..അപരിചിതരായ പുരുഷന്മാര്‍ വന്നുപോകുന്നു..ആഡംബരജീവിതം നയിക്കുന്ന ഇവര്‍ നിരവധി കേസുകളില്‍ പ്രതികള്‍.യൂബര്‍ ഡ്രൈവറെ ആക്രമിച്ച യുവതികള്‍ കുരുക്കിലേക്ക്

കൊച്ചി:രാഷ്ട്രീയക്കാരെയും പോലീസിനെയും കൈവെള്ളയിൽ അമ്മാനമാടുന്ന വില്ലത്തിമാർ തന്നെയാണ് യൂബര്‍ ഡ്രൈവറെ ആക്രമിച്ച യുവതികള്‍
വൈറ്റിലയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസിൽ പുതിയ തെളിവുകൾ പുറത്ത് വന്നു.സംഭവത്തിലെ പ്രതിസ്ഥാനത്തുള്ള മൂന്നു പെണ്‍കുട്ടികളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ മേരി, ക്ലാര ഷിബിന്‍കുമാര്‍, പത്തനംതിട്ട ആയപുരയില്‍ ഷീജ.എം എന്നിവരാണ് യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ളത്. ഷെഫീഖിനെതിരേ കഴിഞ്ഞദിവസം കേസെടുത്തതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംഭവത്തില്‍ ഇടപെടുകയും മരട് പോലീസിന്റെ നടപടികള്‍ അന്വേഷിക്കാനും സമാന്തര അന്വേഷണം നടത്താനും ഉത്തരവിടുകയും ചെയ്തിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഈ യുവതികളുടെ പശ്ചാത്തലത്തെപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്.

ഈ യുവതികളെ കുറിച്ച നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വൈറ്റിലെ അത്യാവശ്യം മികച്ച ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് മൂന്നുപേരും താമസം. ഒപ്പം മറ്റ് ആറു സ്ത്രീകളുമുണ്ട്. താമസക്കാരല്ല ഈ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ് അയല്‍ക്കാര്‍ പറയുന്നു. കോണ്‍ഗ്രസിലെ ഒരു ജില്ലാ നേതാവിന്റെ ബന്ധുവാണ് ഇവര്‍ക്ക് ഈ ഫ്‌ളാറ്റ് എടുത്തു കൊടുത്തിരിക്കുന്നത്. ഇവരില്‍ ആരും തന്നെ ജോലിക്കു പോകുന്നവരല്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. അസമയത്ത് കയറിവരുന്നതിനാല്‍ അയല്‍ക്കാര്‍ ഇവര്‍ക്കെതിരേ പരാതിയും നല്കിയിരുന്നു. ഇവരുടെ താമസസ്ഥലത്ത് അസമയത്ത് അപരിചിതരായ പുരുഷന്മാര്‍ വന്നുപോകുന്നുവെന്ന പരാതിയുമുണ്ട്. സീരിയല്‍ താരങ്ങളെന്നാണ് ഈ സ്ത്രീകള്‍ മറ്റുള്ളവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതില്‍ എയ്ഞ്ചല്‍ മേരിക്കു മാത്രമാണ് സീരിയലുമായി ബന്ധമുള്ളത്. പ്രൈംടൈമില്‍ സംപ്രേക്ഷണം ചെയ്യുന്ന രണ്ടു സീരിയലുകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്, അതും ചെറിയ റോളില്‍.xangel-1.png.pagespeed.ic_.IPusZmjdr0-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്യമായ ജോലിയൊന്നുമില്ലെങ്കില്‍ ഇവര്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്. വിലകൂടിയ വസ്ത്രങ്ങളും മൊബൈലുമൊക്കെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. മരട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഇവരുമായി നല്ല ബന്ധമുണ്ടെന്നും അതിനാലാണ് പോലീസ് അന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാത്തതെന്നും ഡിജിപിക്കു പരാതി നല്കിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നവാസ് പായ്ച്ചിറ പറഞ്ഞു. ഇൗ മൂന്നു സ്ത്രീകളുടെയും യഥാര്‍ഥ മുഖം അടുത്തദിവസം തന്നെ പുറത്തുവരുമെന്നും നവാസ് പറയുന്നു.

ബുധനാഴ്ച ഉച്ചയോടെ വൈറ്റിലയിലായിരുന്നു ഷെഫീഖിന് പരിക്കേറ്റ സംഭവം. അക്രമം നടത്തിയ സ്ത്രീകള്‍ ഷെഫീഖിന്റെ യൂബര്‍ ടാക്സി ബുക്ക് ചെയ്തിരുന്നു. ഷെയര്‍ടാക്‌സി സംവിധാനത്തിലൂടെയാണ് ബുക്ക് ചെയ്തത്. ഇതിനിടെ, എറണാകുളത്ത് നിന്നും തൃപ്പൂണിത്തറയിലേക്ക് പോവുകയായിരുന്ന ഷെഫീഖിന്റെ വാഹനത്തില്‍ മറ്റൊരു യാത്രക്കാരന്‍ കൂടിയുണ്ടായിരുന്നു. സ്ത്രീകളെ കയറ്റാന്‍ വൈറ്റിലയില്‍ എത്തിയ ഷെഫീഖിനോട് വണ്ടിയിലെ യാത്രക്കാരനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ തര്‍ക്കം തുടങ്ങിയത്. ഷെയര്‍ടാക്‌സി സംവിധാനത്തിലൂടെയാണ് നിങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ളതെന്ന് ഷെഫീഖ് പറഞ്ഞിട്ടും ഇവര്‍ സമ്മതിച്ചില്ല. തര്‍ക്കത്തിനിടെ കരിങ്കല്ല് കൊണ്ട് തലക്കിട്ടടിക്കുകയും കടിക്കുകയുമായിരുന്നു.

അതേസമയം യുവതികളുടെ ആക്രമണത്തിന് ഇരയായ കൊച്ചിയിലെ യൂബർ ഡ്രൈവർ ഷെഫീഖിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ആക്രമണത്തിനെതിരായ യുവാവിനെതിരെ കേസ് എടുത്ത പോലീസ് നടപടിയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. അടിയന്തരമായി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഷെഫീഖ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോളാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. പോലീസിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച കോടതി ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാരണം വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മരട് സബ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു. പോലീസിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും കേസിൽ തുടർ നടപടികൾ ഉണ്ടാകുക. വൈറ്റില ജങ്ഷനില്‍വച്ചാണ് കഴിഞ്ഞ ബുധനാഴ്ച കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദനമേറ്റത്.

 

 

Top