എയ്ഞ്ചൽ മേരിക്ക് മുന്നിൽ കേരള പൊലീസിന് മുട്ടുവിറക്കും .യുവതികളുടെ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ യൂബർ ഡ്രൈവർക്ക് ജാമ്യമില്ലാ കേസും പ്രതിക്ക് തലോടലും. പരാതിക്കാരെ കൗണ്ടർ കേസിൽ കുടുക്കുന്ന എയ്ഞ്ചൽ മേരിക്ക് പിന്നിൽ ഉന്നതർ

കൊച്ചി: കൊച്ചിയിൽ യൂബർ ഡ്രൈവർ ഷെഫീഖിനെ പൊതുമധ്യത്തിൽ വച്ച് തല്ലി മൃതപ്രായനാക്കിയ യുവതികളുടെ പരാതിയിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് . കണ്ണൂർ ആലക്കോട് സ്വദേശിനി എയ്ഞ്ചൽ മേരി നിരവധി കേസുകളിൽ രക്ഷപ്പെട്ടതും കണ്ണൂരിലെ രാഷ്ട്രീയക്കാരുടെ പിന്തുണയോടെയാണ്. പീഡനം ആരോപിച്ച് പണം തട്ടിയതടക്കം നിരവധി കേസുകളാണ് ഇവർക്കെതിരേയുള്ളത്. പ്രതികളെ കേസിൽ കുടുക്കിയ ശേഷം കൗണ്ടർ പരാതി കൊടുത്ത് അവരെ പ്രതിസ്ഥാനത്തുകൊണ്ടു വരികയാണ് ഇവരുടെ സ്ഥിരം തന്ത്രം. ഇതാണ് കൊച്ചിയിലും ഉണ്ടായത്.അതേസമയം ഡ്രൈവറെ തല്ലി ചതച്ച യുവതികൾക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചനയുണ്ട് .

ഡ്രൈവറെ അതിക്രൂരമായാണ് മർദ്ദിച്ചത്. തലയ്ക്കു മുകളിൽ പരിക്കുണ്ട്. സാക്ഷികളും ആവശ്യത്തിന്. എന്നിട്ടും യുവതികൾക്ക് പൊലീസ് സ്‌റ്റേഷൻ ജാമ്യം നൽകിയിരുന്നു. ഇതിനെല്ലാം പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. ചില രാഷ്ട്രീയക്കാർ ഇടപെട്ടുവെന്നാണ് യൂബർ ടാക്‌സി ഡ്രൈവർമാർ ആരോപിക്കുന്നത്. വൈറ്റിലയിൽ വച്ച് യൂബർ ഡ്രൈവറെ ആക്രമിച്ചതിനു തൊട്ടുപിന്നാലെ പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും തൊട്ടുപിന്നാലെ ഇവർക്കുവേണ്ടി വിളിയെത്തി. അതും ഉന്നതകേന്ദ്രത്തിൽ നിന്നും. മിനിറ്റുകൾക്കുള്ളിൽ സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു. മദ്യപിച്ചെത്തിയ യുവതികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കാൻ പോലും പൊലീസ് തുനിഞ്ഞില്ല. ഇത് കേസിനെ ദുർബ്ബലമാക്കി. മദ്യപിച്ചിരുന്നതായി ഇനി തെളിയിക്കാനും കഴിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതികൾക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഷെഫീഖിനെതിരേ കേസെടുക്കുകയും ചെയ്തു. ഇതിനിടെ ഷെഫീഖിന് ചില ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. എയ്ഞ്ചൽ ബേബിക്കൊപ്പം പുറത്തേൽ വീട്ടിൽ ക്ലാര ഷിബിൻ കുമാർ (27), പത്തനംതിട്ട ആയപുരയ്ക്കൽ വീട്ടിൽ ഷീജ എം. അഫ്‌സൽ (30) എന്നിവരാണ് ഡ്രൈവറെ ആക്രമിച്ചത്. ഇതിൽ പത്തനംതിട്ട സ്വദേശിക്കെതിരേയും കേസുകളുണ്ടെന്നാണ് സൂചന. എയ്ഞ്ചൽ ബേബി കണ്ണൂരിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടിരുന്നു. ഒരു വർഷം മുമ്പ് തന്റെ സുഹൃത്തായ ജൂവലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതിയിലാക്കി എയ്ഞ്ചൽ പണം തട്ടാൻ ശ്രമിച്ചതായിരുന്നു ഇതിൽ പ്രധാനം.yuber-1

ഒരു വർഷം മുമ്പായിരുന്നു ഇത്. ഒരു ദിവസം വൈകുന്നേരം നാലുമണിയോടടുത്ത് തന്റെ ഫൽറ്റിൽ വരണമെന്ന് എയ്ഞ്ചൽ ഇയാളെ ഫോണിൽ വിളിക്കുകയായിരുന്നു. തന്റെ പഴയ സ്വർണം വിൽക്കാനുണ്ടെന്നും ഉടൻ പണം വേണമെന്നും ആവശ്യപ്പെട്ടാണ് എയ്ഞ്ചൽ ജൂവലറി ഉടമയെ ഫൽറ്റിലേക്ക് വിളിപ്പിച്ചത്. ജൂവലറിയിൽ പല വട്ടമെത്തി പരിചയമുണ്ടായിരുന്നതിനാൽ ഇയാൾക്ക് സംശയം തോന്നിയില്ല. മാതൃഭുമി ജംഗ്ഷനടുത്തൈ ഫൽറ്റിലായിരുന്നു അന്ന് ഇവർ താമസിച്ചിരുന്നത്. ജൂവലറി ഉടമ ഫൽറ്റിലെത്തുമ്പോൾ മുറിയിൽ എയ്ഞ്ചലിനെക്കൂടാതെ മൂന്നു യുവാക്കളും രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു.

താൻ കുടുക്കിൽ പെട്ടെന്ന് മനസിലായതോടെ ഇവിടെ നിന്നു രക്ഷപ്പെടാൻ ജൂവലറി ഉടമ ശ്രമിച്ചെങ്കിലും ഇവർ അയാളെ കടന്നു പിടിച്ചു. കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ഒരുവിധത്തിലാണ് അന്നിയാൾ അവിടെ നിന്ന് രക്ഷപ്പെട്ടത്. പിറ്റേന്ന് കടതുറക്കാനെത്തിയ ഇയാളെ എതിരേറ്റേത് എയ്ഞ്ചലും കൂട്ടുകാരുമായിരുന്നു. ഒരുലക്ഷം രൂപ നൽകണമെന്നും ഇല്ലങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് സുഹൃത്തായ അജ്മലിനൊപ്പമൊത്തി നോർത്ത് സ്റ്റേഷനിൽ കടയുടമ പരാതി നൽകി. ഇത് മണത്തറിഞ്ഞ എയ്ഞ്ചലും കൂട്ടരും കടയുടമ തങ്ങളെ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി ജനറൽ ആശുപത്രിൽ അഡ്‌മിറ്റായി. കൗണ്ടർ കേസിൽ പീഡനം ആരോപിച്ചതോടെ വാദി പ്രതിയായി.

തനിക്കെതിരെ പീഡനക്കേസ് മുറുകുമെന്നായപ്പോൾ ജൂവലറി ഉടമ ഇനി ഒന്നിനുമില്ലെന്നു പറഞ്ഞ് പിന്മാറി. ഇതിനു പിന്നിൽ കളിച്ചതാകട്ടെ ഒരു പ്രാദേശിക കോൺഗ്രസ് നേതാവും. ഇവരുടെ കെണിയിൽപ്പെട്ട മറ്റൊരാൾ ഒരു സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു. ഇയാളെ പ്രേമം നടിച്ചാണ് എയ്ഞ്ചൽ വീഴ്‌ത്തിയത്. ഇവരുടെ കെണിയിൽ നിന്നും രക്ഷപെടാൻ യുവാവ് ശ്രമിച്ചപ്പോഴെല്ലാം താൻ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് കേസിൽ കുടുക്കുമെന്നും എയ്ഞ്ചൽ ഭീഷണി മുഴക്കിയിരുന്നെന്നും അജ്മൽ പറയുന്നു. ഈ കേസും ഒതുക്കി തീർത്തുവെന്നാണ് സൂചന.ANGEL MARY -YUBER

സമൂഹത്തിന് മുന്നില്‍ താനിപ്പോള്‍ അപഹാസ്യനാണെന്ന് വൈറ്റിലയില്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ ഓട്ടോലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീക്. തന്റെ പേരില്‍ കുടുംബവും കുട്ടികളും അപമാനത്തിനിരയാകുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയിലെ ഏറ്റവും തിരക്കുള്ള വൈറ്റില ജങ്ഷനില്‍ പട്ടാപ്പകല്‍ മൂന്ന് യുവതികളുടെ ആക്രമണത്തില്‍ വിവസ്ത്രനായി നില്‍ക്കേണ്ടി വന്ന തന്റെ ചിത്രവും വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അപമാനഭാരത്താല്‍ വീടിന് പുറത്തുപോലും ഇറങ്ങാന്‍ കഴിയുന്നില്ല. നടുറോഡില്‍ തന്റെ മുഖത്തടിക്കുകയും വിവസ്ത്രനാക്കി നിര്‍ത്തുകയും ചെയ്ത സ്ത്രീകള്‍ക്കെതിരെ പൊലീസ് ദുര്‍ബലവകുപ്പുകള്‍ ചുമത്തി തനിക്ക് നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഷെഫീക്കിനെ മര്‍ദിച്ച് അവശനാക്കി മാനഹാനിക്ക് വിധേയനാക്കിയവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് സംസ്ഥാന മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ടി.സി സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. സമൂഹത്തില്‍ സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ക്രിമിനലുകളായ സ്ത്രീകളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വിശധമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷെഫീക്കിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞദിവസം വൈറ്റില ജങ്ഷനില്‍വച്ചാണ് കുമ്പളം സ്വദേശിയായ ടാക്സി ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഷെയര്‍ ടാക്സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മര്‍ദ്ദനം. എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് യുവതികളുടെ വാദം. ഡ്രൈവര്‍ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു.സംഭവത്തില്‍ പ്രതിയായ യുവതികളില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെഫീഖിനെതിരെ കേസെടുത്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഷെഫീഖിനെതിരെയുള്ളത് നിയമാനുസൃത നടപടി മാത്രമാണെന്നാണ് പൊലീസിന്റെ വിശദീകരണം.

Top