കെട്ടിടത്തിന്റെ മുകളില്‍നിന്ന് നായയെ വലിച്ചെറിഞ്ഞത് എംബിബിഎസ് വിദ്യാര്‍ത്ഥി

dog-story

ചെന്നൈ: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നായയെ വലിച്ചെറിയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തുവന്നതോടെ സംഭവം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

നായയെ വലിച്ചെറിഞ്ഞ ഗൗതം സുദര്‍ശന്‍, വീഡിയോ പകര്‍ത്തിയ സുഹൃത്ത് ആശിഷ് പോള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജാരാക്കിയ പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ചെന്നൈ മാതാ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.ഓളിവിലായിരുന്ന ഇരുവരം ഇന്ന് ഉച്ചക്ക് 12.00 മണിയോടെ കീഴടങ്ങുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം വിദ്യാര്‍ത്ഥികളുടെ ക്രൂര വിനോദത്തിന് ഇരയായ നായ ജീവിതത്തിലേക്കു തിരിച്ചു വരുന്നതായി സാമൂഹികപ്രവര്‍ത്തകന്‍ ശ്രാവണ്‍ കൃഷ്ണന്‍ അറിയിച്ചു. ക്രൂരതയ്ക്ക് ഇരയാക്കപ്പെട്ട നായ ജീവനോടെ കണ്ടെത്തിയെന്നും വീഴ്ചയുടെ ആഘാതത്തില്‍ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നുണ്ടെന്നും ശ്രാവണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചെന്നൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് അലയടിച്ചത്. സംഭവത്തിനു പിന്നില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയും സുഹൃത്തുമാണെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും ചേര്‍ന്നാണ് ഒരു നേരമ്പോക്കിന് വേണ്ടി നായക്കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തെറിയാനും വീഡിയോ എടുക്കാനും പദ്ധതിയിട്ടത്.

Top