ജന്തുരോഗ പ്രതിരോധങ്ങൾക്ക് തുടക്കമായി

കൂരോപ്പട:
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ രണ്ടാം ഘട്ടം കൂരോപ്പട ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട ,ക്ഷീരകർഷകനായ രാജൻ കെ അമ്പഴത്തിനാൽ,
കൂരോപ്പട വെറ്ററിനറി സർജൻ ഡോ ജേക്കബ്. പി ജോർജ് , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ
കെ.എ അനി , ഷൈജു കെ. ജോർജ് , വാക്സിനേഷൻ സ്ക്വാഡ് അംഗങ്ങളായ അഭിജിത്ത് രാജൻ, അപ്പു പ്രമോദ് എന്നിവർ പങ്കെടുത്തു. കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ് നവംബർ 3 വരെ നടക്കും. വാക്സിനേഷൻ സ്ക്വാഡുകൾ കർഷകരുടെ വീടുകളിലെത്തി പശു, എരുമ എന്നിവയ്ക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പും നൽകുന്നതാണ്.

Top