അവള്‍ നായരല്ല പരമനാറി;ലക്ഷ്മി നായരെ പല മോശം സാഹചര്യത്തിലും കണ്ടിട്ടുണ്ട്;നടി അനിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി…

കൊച്ചി:ലോ അക്കാഡമി പ്രിന്‍സിപ്പാള്‍ ആയിരുന്ന ലക്ഷ്മി നായര്‍ക്കെതിരെ ശക്തമായ പ്രതികരണ മുമ്പ് മലയാളികള്‍ കണ്ടിട്ടുള്ളത് അനിതാ നായര്‍ എന്ന ടെലിവിഷന്‍ താരത്തില്‍ നിന്നാണ്. ഒരു വര്‍ഷം മുമ്പായിരുന്നു രോഷാകുലയായ അനിതാ നായരുടെ പ്രതികരണം യുടൂബില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനെക്കുറിച്ച് ഓര്‍ക്കുകയാണ് താരം.അന്നത്തെ ആ വീഡിയോ ഇന്ന് നെറ്റില്‍ വൈറലാവുകയാണ്.

കൈരളി ചാനലിലെ കുക്കറി ഷോ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകവെ താന്‍ നടത്തിയ പ്രതികരണം യൂ ട്യൂബിലിട്ട് എന്നെ അപമാനിക്കാന്‍ നടത്തിയ ശ്രമം എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. അതു വൈറലായി. ഇന്നിപ്പോള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കുട്ടികള്‍ സമരം ചെയ്യുമ്പോഴും ആ വിഡിയോ വൈറലാകുകയാണ്. അന്ന് എനിക്കെതിരെ തിരിഞ്ഞവര്‍ ഇന്ന് എന്നെ അഭിനന്ദിക്കുന്നു. അന്നു കൊടുത്തത് കണക്കായിപ്പോയി എന്നാണ് ഇന്നു ജനം പറയുന്നത് എന്ന് അനിതാ നായര്‍ പറഞ്ഞു. തന്നെ സമൂഹത്തിനു മുന്നില്‍ മാനം കെടുത്താന്‍ നടത്തിയ നാടകത്തിനു തിരിച്ചടി കൂടിയാണ് ഇപ്പോള്‍ ലക്ഷ്മി നായര്‍ ഏറ്റുവാങ്ങുന്നതെന്ന് സീരിയില്‍ താരംപറയുന്നു.
കൈരളി ചാനലില്‍ പാചക പരിപാടിയില്‍ വെച്ചാണ് സീരിയല്‍ താരം അനിതയും പാചക വിദഗ്ധ ഡോ. ലക്ഷ്മി നായരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അന്ന് നടി അനിത അസഭ്യവര്‍ഷം നടത്തിയ ദൃശ്യങ്ങള്‍ യൂട്യൂബില്‍ തരംഗമായിരുന്നു. വര്‍ഷം മൂന്ന് കഴിഞ്ഞു. ലോ കോളജ് പ്രിന്‍സിപ്പളായി സ്ഥാനമേറ്റ ലക്ഷ്മി നായരുടെ ദുര്‍ഭരണം മൂലം വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയതോടെയാണ് വീണ്ടും അവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. അവസരം മുതലെടുത്ത് ലക്ഷ്മി നായര്‍ക്കെതിരെ വീണ്ടും ആഞ്ഞടിക്കുകയാണ് അനിത.തന്നെ മുറിയില്‍ പൂട്ടിയിട്ട് അസഭ്യ വര്‍ഷം നടത്തുകയായിരുന്നു അന്ന് . മുറിയില്‍ നിന്ന് പുറത്തിറങ്ങി അവരെ ഞാന്‍ ചീത്ത വിളിക്കുന്നത് മാത്രം എഡിറ്റ് ചെയ്ത് അവര്‍ യുട്യുബില്‍ അപ്‌ലോഡ് ചെയ്തു. അന്വേഷണം എത്തി നിന്നത് രണ്ട് വര്‍ഷം മുമ്പുളള അനിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലേക്കാണ്.ലക്ഷ്മി നായര്‍ മുഖ്യജഡ്ജായിട്ടുളള ഷോയില്‍ താന്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്ക് മാര്‍ക്ക് കുറയ്ക്കുന്നത് പതിവാണ്. ലക്ഷ്മി നായരെ മോശം സാഹചര്യത്തില്‍ താന്‍ കണ്ടെന്നും അതിലുളള ദേഷ്യമാണ് വഴക്കില്‍ കലാശിച്ചതെന്നും അനിത പറഞ്ഞു. മറ്റൊരു സീരിയല്‍ നടിയായ അനിലയും അഞ്ജു അരവിന്ദും ലക്ഷ്മിയുടെ കൂടെകൂടി തന്നെ അപമാനിച്ചു ഫെയ്‌സ്ബുക്കില്‍ അനിത നായര്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനിതാ നായരുടെ വാക്കുകളിലേക്ക്: എല്ലാവരും അവരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കണമെന്നാണ് അവരുടെ ആവശ്യം. എന്നെ അതിനു കിട്ടില്ല. ഞാന്‍ പ്രതികരിച്ചു. ഒടുവില്‍ ഇറങ്ങിപ്പോയി കാറില്‍ കയറാനൊരുങ്ങി. അപ്പോള്‍ തിരികെ വിളിച്ച് ഒരു മുറിയില്‍ കൊണ്ടു പോയി. അവിടെ വച്ച് എന്നെ പച്ചത്തെറി വിളിച്ചു. തിരികെ ഞാനും വിളിച്ചു. anitha-2014-fb

 

തുടര്‍ന്ന്, ദേഷ്യത്തോടെ ഞാന്‍ ഇറങ്ങിപ്പോകുന്ന വിഡിയോ ഷൂട്ട് ചെയ്താണ് അവര്‍ പുറത്തു വിട്ടത്. ഷൂട്ട് ചെയ്യുന്ന കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് ഞാന്‍ എല്ലാം പറഞ്ഞത്. എന്നാല്‍ എത് എഡിറ്റു ചെയ്ത് എന്റെ പ്രതികരണം മാത്രം ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുമെന്നു കരുതിയില്ല.

 

സ്റ്റുഡിയോയ്ക്കു പുറത്തിറങ്ങി ഞാന്‍ വീണ്ടും കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു. എന്നാല്‍ ജനം എല്ലാ കാണുമെന്ന് ഭയന്ന് അവര്‍ പുറത്തു വരാന്‍ തയ്യാറായില്ല. ഒരു പ്രിന്‍സിപ്പലിന്റെ സ്ഥാനത്തിരിക്കാന്‍ ലക്ഷ്മി നായര്‍ക്കു യോഗ്യതയില്ലെന്ന് അന്ന് എനിക്കു മനസിലായി. അത്രയും പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമേയുള്ളൂ. എന്റെ ഭാഗം കേള്‍ക്കാന്‍ ആരും അന്നുണ്ടായില്ല. ‘അനിത തെറി വിളിക്കുന്ന വിഡിയോ കണ്ടല്ലോ’ എന്നു പറഞ്ഞ് പലരും വിളിച്ചിരുന്നു. അതില്‍ ചെറിയ വിഷമം തോന്നിയെന്നല്ലാതെ ആ സംഭവം എന്നെ ബാധിച്ചിട്ടേയില്ല. 27 വര്‍ഷമായി ഞാന്‍ സീരിയല്‍ ഫീല്‍ഡിലുണ്ട്.

അന്തസായി ജോലി ചെയ്താണു ജീവിക്കുന്നത്. ആരുടെയും ഔദാര്യം പറ്റിയല്ല. പറയേണ്ട കാര്യം പത്തു പേരുടെ മുന്നില്‍ വച്ചു തന്നെ പറയും. ഇനിയും അങ്ങനെ തന്നെ. ആര്‍ട്ടിസ്റ്റ് എന്നാല്‍ ആരുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടവരല്ല. അന്തസുള്ള കുട്ടികളാണ് തങ്ങളെന്ന് ഇപ്പോള്‍ ലോ കോളജ് വിദ്യാര്‍ഥികള്‍ തെളിയിച്ചിരിക്കുന്നു. രാജി വയ്ക്കുംവരെ അവര്‍ സമരം ചെയ്യണം. അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് ഞാന്‍ സമരപ്പന്തലില്‍ പോകും. ഇപ്പോള്‍ എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അനിതാ നായര്‍ പറഞ്ഞു.

Top