കാസര്‍ഗോഡ്: അനുജത്തി ആന്‍മേരി കൊന്ന കേസിൽ അറസ്റ്റിലായി റിമാന്റിലായ സഹോദരൻ ആൽബിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും .ബളാല്‍ ആന്‍മേരി കൊലക്കേസില്‍ പ്രതി ആല്‍ബിനെ രണ്ടാഴ്‌ചത്തേക്കാണു റിമാന്‍ഡ് ചെയ്‌തത്. കാസര്‍ഗോഡ് ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് കോടതിയില്‍ കഴിഞ്ഞ ദിവസമാണ് പ്രതിയെ ഹാജരാക്കിയത്. ഇതിനിടെ പോലീസ് പ്രതിയെ വിഷം വാങ്ങിയ കടയിലും സംഭവം നടന്ന വീട്ടിലുമെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.
കഴിഞ്ഞ മാസം 31നാണ് ആല്‍ബിന്‍ കുടുംബാംഗങ്ങള്‍ക്ക് വിഷം കലര്‍ത്തിയ ഐസ്‌ക്രീം നല്‍കിയത്. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ സഹോദരി ആന്‍മേരി ഈമാസം അഞ്ചിന് മരിക്കുകയായിരുന്നു. അച്‌ഛന്‍ ബെന്നി അതിവ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ച് മാത്രം ഐസ്‌ക്രീം കഴിച്ച അമ്മ ബെസിയുടെ നില ഗുരുതരമല്ല. വീട്ടുകാരെ കൊന്ന് കുടുംബസ്വത്ത് സ്വന്തമാക്കി കാമുകിക്കൊപ്പം ആഢംബര ജീവിതം നയിക്കുകയായിരുന്നു ആല്‍ബിന്റെ ലക്ഷ്യമെന്ന് പോലീസ് ചോദ്യം ചെയ്ലിയല്‍ ആല്‍ബിന്‍ പറഞ്ഞിരുന്നു.
പോലീസ് കസ്‌റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരും. ആല്‍ബിന്റെ കാമുകിയെയും സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്യും. കുടുംബാംഗങ്ങളെയെല്ലാം കൊലപ്പെടുത്തിയ ശേഷം സ്വത്തുക്കളെല്ലാം വിറ്റ് എവിടെയെങ്കിലും പോയി കാമുകിയോടൊപ്പം ആര്‍ഭാടമായി ജീവിക്കാനാണ് ഉദ്ദേശിച്ചതെന്നാണ് ആല്‍ബിന്‍ പോലീസിന് മൊഴി നല്‍കിയത്. ആല്‍ബിന്റെ സ്വാഭാവദൂഷ്യങ്ങളും സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതും വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നാണ് കൊലപാതകത്തിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ സുഹൃത്തുക്കളെയും കാമുകിയെയും ചോദ്യം ചെയ്യുന്നത്.