കൊച്ചി:യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്തതിൽ കോണ്‍ഗ്രസില്‍ വൻ പൊട്ടിത്തെറി.സംസ്ഥാന കോണ്‍ഗ്രസില്‍ ഇതിനെതിരെ കലാപം തുടങ്ങി. യു.ഡി.എഫിന്റെ ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കരുതെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. രമേശ് ചെന്നിത്തലയേയും എം.എം ഹസനേയും ഫോണില്‍ വിളിച്ചാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. സീറ്റ് നല്‍കിയാല്‍ തന്നെ ഭാവിയില്‍ മാണിയും കൂട്ടരും എങ്ങോട്ട് പോകുമെന്ന് പറയാനാകില്ലെന്നും സുധീരന്‍ പറഞ്ഞു. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. ആത്മാഭിമാനം പണയം വച്ച് കേരള കോണ്‍ഗ്രസിന് കീഴടങ്ങരുതെന്ന് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.
രാജ്യസഭാ പി.ജെ കുര്യന് കൊടുക്കരുതെന്ന് ശക്തിയുക്തം വാദിച്ച യുവ എം എൽ എ മാർ സംഘ പരിവാറുമായി വരെ സഖ്യ ചർച്ച നടത്തിയ കെ. എം മാണിയുടെ കേരള കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയ്ക്ക് ഒരു കാരണവശാലും വോട്ട് ചെയ്യരുതെന്ന് സോഷ്യൽ ആക്ടിവിസ്റ്റായ അനൂപ് വി ആ റിന്റെ പറയുന്നു.ഇന്ദിരാ ഗാന്ധി മുന്നോട്ട് വെച്ച വി വി ഗിരിയ്ക്ക് മനസാക്ഷി വോട്ട് നൽകി വിജയിപ്പിച്ച ചരിത്രം കോൺഗ്രസിനുണ്ട് എന്നും അനൂപ് വി ആർ ഫെയ്‌സ് ബുക്കിൽ കുറിച്ചു
പോസ്റ്റ് പൂർണ്ണമായി :
പി ജെ കുര്യൻ ആണെങ്കിൽ വോട്ട് ചെയ്യില്ല എന്ന് ഒരു യുവ എം എൽ എ Anil Akkara പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു.പി ജെ കുര്യൻ സംഘപരിവാർ വേദികളിലെ സ്ഥിരം സാന്നിദ്ധ്യം ആയിരുന്നുവെങ്കിൽ, കേരള കോൺഗ്രസ് സംഘ പരിവാറുമായി വരെ സഖ്യ ചർച്ച നടത്തിയ അവസരവാദ രാഷ്ട്രീയ പ്രസ്ഥാനം ആണ്. കേരളത്തിലെ യുവകോൺഗ്രസ് എം എൽ എ മാർ ,കേരള കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയ്ക്ക് ഒരു കാരണവശാലും വോട്ട് ചെയ്യരുത്. അതിന്റെ പേരിൽ നിങ്ങൾക്കെതിരെ ആരെങ്കിലും നടപടി എടുത്താൽ, കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നടക്കം നിങ്ങളുടെ കൂടെയുണ്ടാകും.
സംഘടനാ നേതൃത്വം പറഞ്ഞ സ്ഥനാർഥിക്കെതിരെ, ഇന്ദിരാ ഗാന്ധി മുന്നോട്ട് വെച്ച വി വി ഗിരിയ്ക്ക് മനസാക്ഷി വോട്ട് നൽകി വിജയിപ്പിച്ച ചരിത്രവും കോൺഗ്രസിനുണ്ട്.ഇപ്പോൾ നിങ്ങളുടെ മനസാക്ഷി പ്രവർത്തിക്കേണ്ട സന്ദർഭം ആണ്. ഫേസ് ബുക്കിൽ പ്രതിഷേധിക്കാൻ ആർക്കും പറ്റും. അതൊക്കെ ഞങ്ങൾ ചെയ്തോളാം. നിങ്ങൾ ഇനി പ്രതിഷേധിക്കേണ്ടത് നിയമസഭയിൽ ആണ്.ബാലറ്റിലൂടെയാണ്.