ശ്രീറാം വെങ്കിടരാമനെതിരെ കോണ്‍ഗ്രസ്‌ പഠനവിഭാഗം രംഗത്ത്‌ !!”ദേശീയതയുടെ കൗപീനത്തില്‍ ഒളിപ്പിക്കാനുള്ളതല്ല മാനവികത”

ശ്രീറാം വെങ്കിടരാമനെതിരെ കോൺഗ്രസ്‌ പഠനവിഭാഗം രംഗത്ത്‌ !! ദേവീകുളം സബ്‌ കളക്‌റ്റർ ശ്രീറാം വെങ്കിടരാമനെതിരെ AICC പഠനവിഭാഗമായ രാജീവ്‌ ഗാന്ധി സ്റ്റഡി സർക്കിൾ രംഗത്ത്‌. തൃശൂരിൽ ബ്രാഹ്മണസഭയുടെ യോഗത്തിൽ പങ്കെടുത്ത സെലിബ്രേറ്റി സബ്‌ കളക്റ്റർ “ഇന്ത്യയെ ഒന്നായി കണ്ട ആശയമാണ്‌ ശങ്കരാചാര്യദർശനമെന്നും ഓൾ ഇന്ത്യാ സർവ്വീസിന്റെ ലക്ഷ്യവും അതുതന്നെയാണെന്നും” പ്രസ്താവിച്ചിരുന്നു. ഈ പരാമർശത്തിനെതിരെയാണ്‌ കോൺഗ്രസിന്റെ പഠനവിഭാഗമായ RGSC ഇപ്പോൾ രംഗത്ത്‌ വന്നിട്ടുള്ളത്‌.”കളക്റ്റർ പുറമേയ്ക്ക്‌ ലെനിൻ, പൂത്താനം ലൈനാണെന്ന്” RGSC കേരളത്തിന്റെ ചുമതലയുള്ള അനൂപ്‌ വി.ആർ പറഞ്ഞു.anoop-mohan-d

ശങ്കരാചാര്യർ ആദി ആർ.എസ്‌.എസ്‌ ആണെന്നും അദേഹത്തെ ആരും ആർ.എസ്‌.എസ്‌ ൽ ചേർക്കേണ്ടതില്ലെന്നും. ആർ.എസ്‌.എസ്‌ ഇന്ന് പ്രയോഗിക്കുന്ന മിലിറ്റന്റ്‌ ഹിന്ദുത്വയെ അന്നത്തെ കാലത്ത്‌ ഇന്ത്യയുടെ നാലു ഭാഗത്തായി നാല്‌ മഠങ്ങൾ സ്ഥാപിച്ച്‌, സിദ്ധാന്തവും പ്രയോഗവും സഹിതവും നടപ്പിലാക്കിയ ആളാണ്‌ ശങ്കരാചാര്യർ എന്നും അനൂപ്‌ വി.ആർ ന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ പറയുന്നു. ശങ്കരന്റെ കാലത്ത്‌ അപരവൽക്കരിച്ചിരുന്നതും വംശഹത്യ നടത്താൻ ശ്രമിച്ചിരുന്നതും ബുദ്ധമതക്കാരെ ആയിരുന്നെങ്കിൽ ആർ.എസ്‌.എസ്‌ കാലമായപ്പോൾ ഊന്നൽ മുസ്ലീങ്ങളിലേക്ക്‌ മാറി എന്ന വ്യത്യാസമേയുള്ളൂ എന്നും വിമർശ്ശിക്കപ്പെടുന്നുണ്ട്‌. വെങ്കിടരാമന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി കെ.എസ്‌.യു നേതാവ്‌ അനൂപ്‌ മോഹനും രംഗത്തെത്തി.

 

“ദേശീയതയുടെ കൗപീനത്തിൽ ഒളിപ്പിക്കാനുള്ളതല്ല മാനവികത” എന്നാണ്‌ അനൂപ്‌ മോഹൻ ഫേസ്ബുക്കിൽ കുറിച്ചത്‌. ശങ്കരാചാര്യർ ഒരുകാലത്തും അദ്വൈതി ആയിരുന്നില്ലെന്നും. ശങ്കരനും തർക്കിക്കാനും ജയിക്കാനും ഉള്ള ഉപാദി മാത്രമായിരുന്നു അദ്വൈതമെന്നും പോസ്റ്റിൽ അനൂപ്‌ കുറ്റപ്പെടുത്തുന്നു. “എന്റെ രാഷ്ട്രീയം ഭൗമികമാവുന്നു. എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും ഒരൊറ്റ പുഴുവിന്റെ അവകാശത്തിനു വേണ്ടി അതു തുടർന്നുകൊണ്ടിരിക്കും..” എന്ന മേതിലിന്റെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ്‌ അനൂപ്‌ മോഹന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ അവസാനിക്കുന്നത്‌.

Top