ആണും പെണ്ണും ഒറ്റയ്ക്ക്‌ ഇരിക്കുന്നിടത്തെല്ലാം ചെന്ന്‌ “കോണ്ടം” പറക്കുന്ന പണി സംഘികൾക്ക്‌ മാത്രമല്ല, സഖാക്കൾക്കും ഉണ്ട്‌.

 

അനൂപ്‌ മോഹൻ

ഒടുവിൽ അച്ഛനെ രക്ഷിക്കാൻ മകന്റെ Conduct Certificate മായി ഇറങ്ങിയിരിക്കുന്നവർ അവരെ തന്നെ വിളിക്കുന്ന പേര്‌ “പുരോഗമന പാർട്ടിക്കാർ” എന്നാണെന്ന് ഓർക്കുമ്പോഴാണ്‌ ചിരി വരുന്നത്‌. അല്ലെയോ മുതുപാഴുകളെ, ഒരു പുരോഗമന ജനാധിപത്യ സ്റ്റേറ്റിന്റെ അടിസ്ഥാനം “തന്ത”മാരല്ലെന്നും അത്‌ സ്വതന്ത്രരായ വ്യക്തികളാണെന്നും ഇനിയും എന്നാണ്‌ നിങ്ങൾ പഠിക്കുന്നത്‌? ആരോപണത്തിന്റെ ആദ്യ ഘട്ടത്തിൽ പോലും സാമ്പത്തിക കുറ്റകൃത്യത്തിൽ തന്റെ പങ്ക്‌ വെളിപ്പെടുന്നത്‌ വരെ തനിക്കോ തന്റെ രാഷ്ട്രീയത്തിനോ വിഷയത്തിൽ മറുപടി പറയേണ്ട ആവിശ്യം ഇല്ലെന്ന് ആത്മവിശ്യത്തോടെ പറയാൻ പാർട്ടി സെക്രട്ടിക്ക്‌ കഴിയാത്തത്‌ എന്തു കൊണ്ടാണ്?‌. ഇപ്പോഴും അതൊന്നുറക്കെ പറഞ്ഞ്‌ പൊട്ടികരയാനുള്ള ധൈര്യം നിങ്ങൾക്ക്‌ ഇല്ലാതെ പോകുന്നത്‌ യൂണിവേഴ്സിറ്റി കോളേജ്‌ അടക്കം അധികാരമുള്ളിടങ്ങളിലെല്ലാം സകല പെൺകുട്ടികളുടെയും തന്തകളിച്ചും പൊന്നാങ്ങള കളിച്ചും ഒരു പാർട്രിയാർക്കിയൽ സൊസൈറ്റിയെ ഇപ്പോഴും നിലനിർത്തുന്നത്‌ നിങ്ങളുടെ കുട്ടി സഖാക്കളായത്‌ കൊണ്ടാണ്‌. ഹാദിയ എന്ന വിശ്യാസത്തിന്റെ വ്യക്തി സ്വാതന്ത്രിയത്തെ പോലും മൂന്നുമാസം വീട്ടിൽ പൂട്ടിയിട്ടവർ നിങ്ങളായത്‌ കൊണ്ടാണ്‌. അതുകൊണ്ട്‌ അനിവാര്യമായ ‘ഏറു’കളാണ്‌ ഒരു തട്ടിപ്പ്‌ കേസ്‌ എന്നതിനപ്പുറം നിങ്ങളുടെ നേതാവിനും മകനും പാർട്ടിക്കും ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത്‌.

സ്വരാജിനെതിരായ ആരോപണത്തിൽ അടക്കം നിങ്ങൾ എറിഞ്ഞ കല്ലുകളാണ്‌ കല്ലുമഴയായി നിങ്ങൾക്ക്‌ മേൽ പതിച്ചുകൊണ്ടിരിക്കുന്നത്‌. ആ മഴയത്താണ്‌ എ.കെ ഗോപാലനും നനഞ്ഞു നിൽക്കുന്നത്‌. അതെ, നിങ്ങളുടെ സാംസ്കാരിക ജന്തുക്കൾ അവകാശപ്പെടുന്നത്‌ പോലെ കേരളം ഇപ്പോഴും ഒരു ലെഫ്റ്റ്‌ സ്റ്റേറ്റാണ്‌. സംശയിക്കരുത്‌. നിങ്ങൾ അച്ചടിച്ച്‌ വിതരണം ചെയ്ത അതേ ടെസ്റ്റുബുക്കുകളാണ്‌ ഇപ്പോഴും കേരളത്തിലെ മൊറാലിറ്റിയുടെ മൊത്തം സിലബസ്‌. ഓർക്കുന്നില്ലേ, ശാലു മേനോന്റെ വീട്ടിൽ വിരുന്ന് പോയതിന്‌ കോൺഗ്രസ്‌ നേതാക്കളായ തിരുവഞ്ചൂരിന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും പേരിൽ നിങ്ങൾ ചെയ്ത്‌കൂട്ടിയതൊക്കെ. കേരളം മുഴുവൻ ഫ്ലെക്സ്‌ വെച്ചതൊന്നും മറക്കരുത്‌. നോക്കൂ, ഇന്നിപ്പോൾ എം സ്വരാജിനും പ്രമുഖ മാധ്യമ പ്രവർത്തകയ്ക്കും എതിരെ ആരോപണങ്ങളുമായി പോയിരിക്കുന്നതും സി.പി.എം നേതാക്കളാണ്‌.

ആണും പെണ്ണും ഒറ്റയ്ക്ക്‌ ഇരിക്കുന്നിടത്തെല്ലാം ചെന്ന്‌ “കോണ്ടം” പറക്കുന്ന പണി സംഘികൾക്ക്‌ മാത്രമല്ല, സഖാക്കൾക്കും ഉണ്ട്‌. സി.പി.എം ന്‌ വേണ്ടി കോൺഗ്രസുകാർക്ക്‌ സദാചാര ക്ലാസുകൾ എടുത്തുകൊണ്ടിരുന്നത്‌ രശ്മി നായർ ആയിരുന്നെല്ലോ. അവരൊക്കെ സി.പി.എം ന്റെ പബ്ലിക്ക്‌ റിലേഷൻസ്‌ വകുപ്പ്‌ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന കാലത്തോളം എല്ലാ സദാചാരമൂല്യങ്ങളും സെയിഫായിരിക്കും. അതുകൊണ്ട്‌ കിട്ടുന്ന കല്ലുകൾ പറുക്കിയെടുത്ത്‌ സൂക്ഷിച്ചോളൂ. കേരളത്തിൽ പാർട്ടിക്ക്‌ അവസാന കാലത്തൊരു സ്മാരകം പണിയാൻ ഉപകരിക്കും
facebook.com/anoopmannady
കെ.എസ്‌.യു സംസ്ഥാന നേതാവാണ്‌ ലേഖകൻ

Top