സി.പി.എം ഉണ്ട് സൂക്ഷിക്കുക”കേരളം സന്ദർശിക്കുന്ന ചെഗുവേരയുടെ മകൾക്ക് കെ.എസ്.യു നേതാക്കളുടെ കത്ത്

സി.പി.എം ഉണ്ട് സൂക്ഷിക്കുക”.കേരളം സന്ദർശിക്കുന്ന ചെഗുവേരയുടെ മകൾക്ക് കെ.എസ്.യു നേതാക്കളുടെ കത്ത്.

സി.പി.എം ന്റെ സ്ത്രീ വിരുദ്ധ സമീപനങ്ങൾക്ക് തെളിവ് സഹിതം മുപ്പതോളം ഉദാഹരണങ്ങൾ നിരത്തിയാണ് കെ.എസ്.യു നേതാക്കൾ അലൈഡ ഗുവേരക്കുള്ള കത്ത് തയ്യാറാക്കിയിരിക്കുന്നത്. 1959 ൽ, ക്യൂബൻ വിപ്ലവ നായകൻ ആയിരുന്ന താങ്കളുടെ പിതാവിനെ ഇന്ത്യയിലേക്ക് സ്വീകരിച്ച് ആദരിച്ച നെഹ്രുവിന്റെ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം എന്ന നിലയിലാണ് ചെഗുവേരയുടെ മകളോട് ഈ കാര്യങ്ങൾ പറയാൻ തീരുമാനിച്ചതെന്നും കെ.എസ്.യു നേതാക്കൾ കത്തിൽ പറയുന്നു.

കെ.എസ്.യു നേതാക്കളായ അനൂപ് മോഹൻ, ഗംഗാ ശങ്കർ പ്രകാശ്, ഷെമീം ബഷീർ, ജിതിൻ ജാഫർ എന്നിവരാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

കേരളം സന്ദർശിക്കുന്ന ക്യൂബൻ വിപ്ലകാരിയും രക്തസാക്ഷിയുമായ ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേരക്ക് കെ.എസ്.യു നേതാക്കളുടെ കത്ത്. സി.പി.എം ന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾ അക്കമിട്ട് നിരത്തുന്നതാണ് കത്ത്. പി. ശശിക്കെതിരായ പീഡന പരാതിയെ കുറിച്ചും കത്തിൽ പരാമർശം ഉണ്ട്. പാർട്ടിയിലെ വനിതാ നേതാവ് സ്ഥലം എം.എൽ.എ ക്ക് എതിരെ സ്ത്രീപീഡനത്തിന് പരാതി കൊടുത്താൽ പാർട്ടി കോടതി കൂടി തെളിവില്ലെന്ന് പ്രമേയം പാസാക്കുന്ന, സാമൂഹിക വളർച്ച എത്താത്ത പാർട്രിയാർക്കിയൽ ആൾക്കൂട്ടം മാത്രമാണ് കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടി എന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു.

പാർട്ടിക്കെതിരെ സംസാരിച്ചതിന് താങ്കൾ സന്ദർശനം നടത്താനിരിക്കുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ ചിത്രലേഖ എന്ന ദളിത് സ്ത്രീയുടെ, അവരുടെ ഉപജീവന മാർഗം ആയ “ഓട്ടോറിക്ഷ” കത്തിച്ച് പ്രതികാരം ചെയ്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ. കോടഞ്ചേരി എന്ന സ്ഥലത്ത് ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം, വയറിന് ചവിട്ടി 4 മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനെ സി.പി.എം നേതാക്കൾ കൊന്നിട്ട് മാസങ്ങളേ ആവുന്നുള്ളൂ. ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷിക്കാനാണ് അന്ന് പാർട്ടി ശ്രമിച്ചത്. കത്തിൽ പറയുന്നു. “കമ്മ്യൂണിസ്റ്റുകാർ അങ്ങനെയൊക്കെ ചെയ്യുമോ?” എന്നോർത്ത് ഞെട്ടേണ്ടന്നും സ്ത്രീ വിരുദ്ധതയും സവർണ്ണ ഫ്യൂഡൽ ബോധവും കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഡി.എൻ.എ യിൽ ഉള്ളതാണെന്നും ഗൗരിയമ്മയെ ഉദ്ധരിച്ചുകൊണ്ട് കെ.എസ്.യു നേതാക്കൾ കത്തിൽ പറയുന്നു.

സി.പി.എം ന്റെ സ്ത്രീ വിരുദ്ധ സമീപനങ്ങൾക്ക് തെളിവ് സഹിതം മുപ്പതോളം ഉദാഹരണങ്ങൾ നിരത്തിയാണ് കെ.എസ്.യു നേതാക്കൾ അലൈഡ ഗുവേരക്കുള്ള കത്ത് തയ്യാറാക്കിയിരിക്കുന്നത്. 1959 ൽ ക്യൂബൻ വിപ്ലവ താരകം ആയിരുന്ന താങ്കളുടെ പിതാവിനെ ഇന്ത്യയിലേക്ക് സ്വീകരിച്ച് ആദരിച്ച നെഹ്രുവിന്റെ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം എന്ന നിലയിലാണ് ചെഗുവേരയുടെ മകളോട് ഈ കാര്യങ്ങൾ പറയാൻ തീരുമാനിച്ചതെന്നും കെ. എസ് .യു നേതാക്കൾ കത്തിൽ പറയുന്നു. ഈ മാസം 29 ന് കണ്ണൂരിലെ നായനാർ അക്കാദമിയിൽ നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അലൈഡ കേരളത്തിൽ എത്തുന്നത്.
കെ.എസ്.യു നേതാക്കളായ അനൂപ് മോഹൻ, ഗംഗാ ശങ്കർ പ്രകാശ്, ഷെമീം ബഷീർ, ജിതിൻ ജാഫർ എന്നിവരാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

Top