ബാങ്ക് തട്ടിപ്പില്‍ സി കെ ചന്ദ്രനെ തള്ളി സിപിഎം.ചന്ദ്രനെ ബലിയാടാക്കി മുഖം രക്ഷിക്കാൻ നീക്കമെന്ന് ആരോപണം

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്.അതേസമയം ചന്ദ്രനെ ബലിയാടാക്കി മുഖം രക്ഷിക്കാൻ നീക്കമെന്ന് ആരോപണം. സി.കെ ചന്ദ്രന് വീഴ്ച്ച പറ്റിയിട്ടുണ്ട് എന്നാണു സിപിഎം പറയുന്നത് . ബാങ്കിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും സി.കെ ചന്ദ്രന് അറിയാമായിരുന്നു. ബാങ്ക് തട്ടിപ്പിന്റെ വിവരങ്ങൾ അറിയിക്കാത്തതിനാലാണ് സി.കെ ചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്നും എം എം വര്‍ഗീസ് പറ‌ഞ്ഞു.

കുറ്റക്കാർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്. പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സഹകരണ മേഖലയെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണ്. ബി ജെ പി അജണ്ട കോൺഗ്രസ്‌ ഏറ്റു പിടിച്ചു എന്നും എം എം വര്‍ഗീസ് അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാങ്ക് തട്ടിപ്പിന് പിന്നില്‍ ചന്ദ്രനാണ് എന്ന് ഒന്നാം പ്രതി ടി ആര്‍ സുനില്‍കുമാറിന്‍റെ പിതാവ് ആരോപിച്ചിരുന്നു. ചന്ദ്രന് വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാൽ ചന്ദ്രനെതിരെ അന്വേഷണം ഉണ്ടായില്ല. ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളിൽ നിരവധി സ്വത്തുക്കൾ വാരിക്കൂട്ടി. തട്ടിപ്പിൽ മകനെ കുടുക്കുകയായിരുന്നുവെന്നും രാമകൃഷ്ണൻ ആരോപിച്ചു.

എന്നാല്‍, ആരോപണം ചന്ദ്രന്‍ നിഷേധിച്ചു. തനിക്ക് തട്ടിപ്പിൽ പങ്കാളിത്തമില്ല. സെക്രട്ടറി സുനിലാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. ലോണിനായി ആർക്കും ശുപാർശ നൽകിയില്ല. സുനിലിനെ വിശ്വസിച്ചതാണ് തെറ്റ്. തന്‍റെ ഭാര്യക്ക് ബാങ്കിൽ ജോലി ഉണ്ടായിരുന്നു. തട്ടിപ്പ് നടക്കുന്നതിന് മുമ്പ് അവര്‍ ജോലിയില്‍ നിന്ന് വിരമിച്ചു എന്നും ചന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണ് നിക്ഷേപകർ. തട്ടിപ്പിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി ഒരു വർഷത്തിന് ശേഷം ഹൈക്കോടതി നാളെ പരിഗണിക്കും. നിക്ഷേപകർക്ക് പണം തിരിച്ച് നൽകാൻ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ നാളെ അറിയിക്കണം. ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കാൻ കേസ് അട്ടിമറിക്കുന്നുവെന്ന് പരാതിക്കാരനായ എംവി സുരേഷ് പറഞ്ഞു.

Top