പിണറായി സർക്കാർ അഴിമതിയില്ലാത്ത സർക്കാർ!കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്ന് ആർ. ബാലകൃഷ്ണ പിള്ള

കൊല്ലം: തന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള. എല്‍ഡിഎഫില്‍ താനും തന്റെ പാര്‍ട്ടിയും പൂർണ സംതൃപ്തരാണെന്നും പിള്ള പറഞ്ഞു. യുഡിഎഫുമായി താന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മകനും എംഎഎല്‍എയുമായ ഗണേഷ് കുമാറും വാർത്താമ്മേളനത്തിൽ പറഞ്ഞു.പിണറായി സർക്കാർ അഴിമതിയില്ലാത്ത സർക്കാരാണ്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനക്ഷേമ വികസന പധതികൾ നടപ്പാക്കിയ സർക്കാരാണ് എൽഡിഎഫിന്റേത്. അതുകൊണ്ടു തന്നെ തുടർ ഭരണം ഉറപ്പാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് യുഡിഎഫ് വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുണ്ട്. കോവിഡ് പ്രതിരോധത്തില്‍ പിണറായി സര്‍ക്കാര്‍ മാതൃകയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. പിണറായി സർക്കാർ അഴിമതിയില്ലാത്ത സർക്കാരാണ്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനക്ഷേമ വികസന പധതികൾ നടപ്പാക്കിയ സർക്കാരാണ് എൽഡിഎഫിന്റേത്. അതുകൊണ്ടു തന്നെ തുടർ ഭരണം ഉറപ്പാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top