ചെഗുവേരയേയും കമ്മ്യൂണിസത്തേയും സ്‌നേഹിക്കുന്ന ശ്രീറാമിനെ സിപിഎം എന്തിനാണ് സംഘപരിവാരമാക്കിയത്

കൊച്ചി: മൂന്നാര്‍ ഭൂമികയ്യേറ്റത്തിനെതിരെ കര്‍ശന നിലപാടുമായി മുന്നോട്ട് പോകുന്ന ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സംഘപരിവാരമാക്കി മുദ്രകുത്താന്‍ സിപിഎം ശ്രമിക്കുമ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ശരിക്കും ആരാണ്. ഐഎഎസ് രണ്ടാം റാങ്കോടെ പാസായ ശ്രീറാം ചെഗുവേരയുടേയു കമ്മ്യുണിസത്തിന്റെയും ആരാധകനാണ്.

2013ലാണ് രണ്ടാം റാങ്കോടെയാണ് ഐ.എ.എസ് പാസായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച് ഡോക്ടറും ആയി.ശ്രീറാമിന്റെ ഫെയ്‌സ്ബുക്ക് പരിശോധിച്ചാല്‍ ചെഗുവരയേയും നെരൂദയേയുമെല്ലാം കാണാം കൂടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും.

ചെഗുവര തനിക്ക് പ്രചോദനമാണെന്ന് ശ്രീറാം തന്നെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നുണ്ട്. ‘താന്‍ വീണുപോയാലും, മറ്റാരെങ്കിലും എന്റെ തോക്കെടുത്ത് വെടിവെച്ച് പോരാടുക തന്നെ ചെയ്യും, അതുകൊണ്ട് എനിക്കൊരു ഭയവുമില്ല’ എന്ന ചെഗുവരയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ വാളില്‍ വായിക്കാം. തീര്‍ന്നില്ല,

‘ഞാന്‍ എന്നെത്തന്നെ സ്‌നേഹിച്ചപ്പോള്‍ ലോകം എന്നെ വിളിച്ചു സ്വാര്‍ത്ഥന്‍, ഞാന്‍ എന്നേക്കാളും മറ്റൊരാളെ സ്‌നേഹിച്ചപ്പോള്‍ ലോകം എന്നെ വിളിച്ചു കാമുകന്‍, ഞാന്‍ എന്നെപ്പോലെ എന്റെ സമൂഹത്തെയും സ്‌നേഹിച്ചപ്പോള്‍ ലോകം എന്നെവിളിച്ചു കമ്യൂണിസ്റ്റ്’ എന്നും ചെഗുവരയുടെ ഫോട്ടോയുള്ള മറ്റൊരു പോസ്റ്റില്‍ ശ്രീറാം പറയുന്നു.
ചെഗുവരേയും നെരൂദയേയും മാത്രമല്ല, യാത്രകളേയും സിനിമയേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ശ്രീറാമെന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. യാത്രകളുടെ നിരവധി ചിത്രങ്ങള്‍ അതിലുണ്ട്. നെരൂദയെന്ന ചിത്രത്തെ നിരൂപണം നടത്തി അദ്ദേഹമെഴുതിയ ലേഖനം പ്രമുഖ പത്രങ്ങളിലൊന്നില്‍ വന്നതും പ്രൊഫൈലില്‍ കാണാം.

ഇങ്ങനെയുള്ള യുവ ഐഎഎസുകാരനെയാണ് സിപിഎമ്മും മന്ത്രിമാരും പാര്‍ട്ടി പത്രവും ആര്‍എസ്എസ് ആക്കിമാറ്റുന്നത്.

Top