ശക്തമായ പ്രതിഷേധം: ശ്രീറാമിനെ കിംസില്‍ നിന്നും മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുന്നു..!!

തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു. നിലവില്‍ കിംസ് ആശുപത്രിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത് വിവാദമായ സാഹചര്യത്തിലാണ് നടപടി.

ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി പൊലീസിന്റെ ഭാഗത്ത് നിന്നു ആരംഭിച്ചു. മാദ്ധ്യമ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ കിംസ് ആശുപത്രിക്ക് കത്ത് നല്‍കി. നിലവില്‍ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ സ്യൂട്ട് റൂമില്‍ കഴിയുന്ന ശ്രീറാമിന്റെ ഡിസ്ചാര്‍ജ് നടപടികള്‍ തുടങ്ങി. അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ പരിക്ക് ഗുരുതരമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടൊന്നും ഇതുവരെ ആശുപത്രിയില്‍ നിന്നും പുറത്തുവന്നിട്ടില്ല.

ശീതീകരിച്ച മുന്തിയ മുറിയില്‍ ടിവികാണാനും ഫോണ്‍ ഉപയോഗിക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പൊലീസും പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയും. മിക്ക സമയങ്ങളിലും ശ്രീറാം വാട്‌സ്ആപ്പില്‍ ഓണ്‍ലൈനിലാണെന്നതിന്റെ തെളിവുകളും മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അതേസമയം, ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ വൈകുകയാണ്

Top