താൻ മദ്യപിക്കാത്ത ആൾ…!! വാഹനം ഓടിച്ചത് വഫ..!! മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ നിന്നും വെങ്കിട്ടരാമൻ ഊരിപ്പോകുന്നു

തി​രു​വ​ന​ന്ത​പു​രം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നു  ശ്രീറാം വെങ്കിട്ടരാമന്‍. ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തിലാണ് ശ്രീറാം തൻ്റെ ഭാഗം ന്യായീകരിക്കുന്നത്. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ലെന്നും ശ്രീറാം പറയുന്നു.

തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍ നിഷേധിച്ചു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചീ​ഫ് സെ​ക്ര​ട്ട​റി, ശ്രീ​റാ​മി​നോ​ടു തേ​ടി​യ വി​ശ​ദീ​ക​ര​ണ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ശ്രീ​റാം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ന്‍റെ ഭാ​ഗം വി​ശ​ദ​മാ​യി കേ​ൾ​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

എന്നാൽ, വാ​ഹ​നാ​പ​ക​ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാമിൻ്റെ സ​സ്പെ​ൻ​ഷ​ൻ ര​ണ്ടു​മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി. അ​മി​ത​വേ​ഗ​ത്തി​ലു​ള്ള വാ​ഹ​നാ​പ​ക​ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണു നീ​ട്ടി​യ​ത്.

മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പില്‍ ശ്രീറാം പറയുന്നു. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്. ര​ക്ത​ത്തി​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​റു​പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​എ​എ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പു​നഃ​പ​രി​ശോ​ധ​നാ സ​മി​തി ശ്രീ​റാ​മി​ന്‍റെ ഭാ​ഗം കേ​ൾ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മൂ​ന്നി​നു പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് ശ്രീ​റാം ഓ​ടി​ച്ചി​രു​ന്ന കാ​റി​ടി​ടി​ച്ചു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം.​ബ​ഷീ​ർ മ​രി​ച്ച​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ അ​ദ്ദേ​ഹം സ​ർ​വേ ഡ​യ​റ​ക്ട​റാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​രു​ന്നു.

അ​പ​ക​ട സ​മ​യം മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നെ​ങ്കി​ലും ശ്രീ​റാ​മി​ന്‍റെ ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​കാ​തി​രു​ന്ന​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. മ്യൂ​സി​യം പോ​ലീ​സ് സ​സ്റ്റേ​ഷ​നി​ലെ ക്രൈം ​എ​സ്ഐ​യെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Top