കൊച്ചി:പി.ജെകുര്യൻ രാജ്യസഭയിലേക്ക് ഇനിയും പോകുന്നത് നിർത്തണം .സ്വയം പിന്മാറണം ,അല്ലെങ്കിൽ പാർട്ടി ഒഴിവാക്കണം എന്ന് വിലപിക്കുന്ന കോൺഗ്രസിലെ യുവ തലമുറയുടെ ആവശ്യം രാഷ്ട്രീയമായ ധാരണയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ഇവരുടെ നേതാവിന് കുര്യനോട് ഉള്ള തികച്ചും വ്യക്തിപരമായ താൽപര്യക്കുെറവിന്റെ പേരിലാണ് സോഷ്യൽ ആക്ടിവിസ്റ് അനൂപ് വിആർ ഫെയിസ്ബുക്കിൽ കുറിച്ചു .നിരന്തരം സംഘപരിവാറിന് വേണ്ടി ഫിഡിൽ വായിക്കുന്ന കുര്യന്റെ രാഷ്ട്രീയം ഇതുവരെ ചോദ്യം ചെയ്യാത്തവരാണ് കോൺഗ്രസിലെ ഈ യുവ തുർക്കികൾ എന്നും അനൂപ് ആരോപിച്ചു .അതിലും കഷ്ടം അധികാരത്തിന്റെ അപ്പക്കഷ്ണത്തിനുവേണ്ടി കുറക്കുന്നവരാണ് ഇവരിൽ പലരും എന്നും മാത്യു കുഴൽനാടനെ ലക്‌ഷ്യം വെച്ച് അനൂപ് വിആർ ഫെയിസ്ബുക്കിൽ കുറിച്ചു .സംഘ പരിവാറിന് വേണ്ടി സംസാരിക്കുന്ന ഒരാൾ പാർട്ടി ടിക്കറ്റിൽ പാർലിമെന്റിലേയ്ക്ക് പോകണോ എന്ന മർമപ്രധാനമായ രാഷ്ട്രീയ പ്രശ്നെത്തെ തന്ത്രപൂർവം മറച്ചുകൊണ്ട് വെറും അധികാരത്തിനുവേണ്ടി കുറക്കുന്നവർ മാത്രമാണ് .ഈ കുരയൊന്നും കേട്ട് ആരും തെറ്റിദ്ധരിക്കരുത്. അത് കുരയ്ക്കുന്നതല്ല, ബിസ്ക്കറ്റ് കിട്ടാൻ കരയുന്നതാണ് എന്ന് മാത്യു കുഴൽനാടന്റെ കെ.പി.സി.സി പ്രവേശനത്തെ മർമത്തില് തൊട്ടു പരിഹസിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത് .ടൈഗർ ബിസ്കറ്റിന്റെ പടവും ഉൾപ്പെടുത്തിയിട്ടുണ്ട് .
സോഷ്യൽ മീഡിയയിലെ പോസ്റ്റ് പൂർണ്ണമായി:
പി.ജെ കുര്യൻ സ്വയം പുറത്ത് പോയില്ലെങ്കിൽ തള്ളി പുറത്താക്കുക തന്നെ വേണം.പക്ഷേ അതിന്റെ പേരിൽ പല യുവതുർക്കികളുടേയും അവരുടെ ആരാധകരുടേയും തള്ള് കേൾക്കേണ്ടി വരുന്നത് എന്തൊരു ദ്രാവിഡാണ്. ഇവരെന്താണ് ധരിച്ചിരിയ്ക്കുന്നത്? കുര്യൻ ഇന്നലത്തെ മഴയ്ക്ക് മുളച്ച ഒരു കൂൺ ആണെന്നാണോ? പ്രശ്നം പാർലിമെന്റ് പദവിയിൽ കുര്യൻ തുടരുന്നത് മാത്രമാണോ? എത്ര നൈസ് ആയിട്ടാണ് സംഘപരിവാറിന് സെക്കൻഡ് ഫിഡിൽ വായിക്കുന്ന അയാളുടെ അപകടകരമായ രാഷ്ട്രീയം ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്? എത്രയോ തവണ കേരളത്തിലേക്ക് വന്ന് കുര്യൻ സംഘപരിവാറിന് വേ ണ്ടി സംസാരിച്ച് ഒരു കൂസലുമില്ലാതെ മടങ്ങിയിട്ടുണ്ട്.ഇവരിൽ എത്ര പേർ അന്ന് കുര്യനെ ചോദ്യം ചെയ്തിട്ടുണ്ട്.ഇപ്പോഴും കുര്യന്റെ സംഭാവനകളെ കുറിച്ച് സംസാരിക്കുന്ന ഇവർ സ്പർശിക്കാതെ പോകുന്നത്, ഇത് പോലെ സങ്കോ ചങ്ങളില്ലാതെ സംഘ പരിവാറിന് വേണ്ടി സംസാരിക്കുന്ന ഒരാൾ പാർട്ടി ടിക്കറ്റിൽ പാർലിമെന്റിലേയ്ക്ക് പോകണോ എന്ന മർമപ്രധാനമായ രാഷ്ട്രീയ പ്രശ്നെത്തെ ആണ്.
ഇവരിൽ പലരും ഇപ്പോഴും കുര്യനെ എതിർക്കുന്നത് , എന്തെങ്കിലും രാഷ്ട്രീയമായ ധാരണയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ഇവരുടെ നേതാവിന് കുര്യനോട് ഉള്ള തികച്ചും വ്യക്തിപരമായ താൽപര്യക്കുെറവിന്റെ പേരിലാണ് എന്ന് അറിയുന്നവർക്ക് അറിയാം.. ഇവരിൽ പലർക്കും ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് വയർലെസ്സ് സന്ദേശം വരാതെ സ്വന്തം ബുദ്ധി പ്രവർത്തിക്കാൻ കഴിയാത്തവരും ആണ്.ഇവരേക്കാൾ കഷ്ടം ആണ് ഗ്രൂപ്പില്ല എന്ന് പറഞ് നടന്നിരുവന്നവരുടെ കാര്യം.ഗ്രൂപ്പിനെതിരെ നിരന്തരം സംസാരിച്ചിരുന്നവർ എത്ര വേഗം ആണ് അവരവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഗ്രൂപ്പ് നേതാക്കളുടെ അരമനയിൽ ആരോടും പറയാതെ പോയത് , അവരുടെ ഓരം ചാരി നിന്നത്. ഒരു കെ പി സി സി എക്സിക്യൂട്ടീവ് സ്ഥാനം കിട്ടിയപ്പോൾ ഒരു റവല്യൂഷണറി പ്രക്ഷോ ഭത്തിന് പ്രസവാവധി കൊടുത്തു. അപ്പോൾ അത്രയേയുള്ളൂ കാര്യം.ചിലയിനം അൽസേഷൻ നായ്ക്കൾ ഉണ്ട്. അതിന്റെയൊക്കെ കൊരയ്ക്കൽ കേട്ടാൽ , ആളെ കടിച്ച് കീറുമെന്ന് കരുതും.പക്ഷേ, ഒരു പാക്കറ്റ് ടൈഗർ ബിസ്കറ്റ് മതി കാര്യങ്ങൾ മാറിമറയാൻ. പറഞ്ഞ് വരുന്നത് ക കുര്യൻ മാറിയേ തീരൂ… പക്ഷേ , ഈ കുരയൊന്നും കേട്ട് ആരും തെറ്റിദ്ധരിക്കരുത്. അത് കുരയ്ക്കുന്നതല്ല, ബിസ്ക്കറ്റ് കിട്ടാൻ കരയുന്നതാണ്.