കൊച്ചി: തൊണ്ടി മുതല്‍ കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് എതിരായ എഫ്.ഐ.ആര്‍. റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസെടുക്കാന്‍ ഉത്തരവ് തടസമല്ലെന്നും കോടതി അറിയിച്ചു.
ലഹരി മരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്നയതായിരുന്നു മന്ത്രിക്കെതിരെയുള്ള കേസ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അടിവസ്ത്രത്തില്‍ ഹാഷിഷ് ഒൡപ്പു വന്ന വിദേശിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ അടിവസ്ത്രം വാങ്ങിച്ച മുറിച്ച് 10 വയസുകാരന്റെ പോലെയാക്കി മാറ്റിയെന്നായിരുന്നു ആരോപണം.
ഇതേത്തുടര്‍ന്ന് പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്കെതിരെ പ്രതിപക്ഷം കെട്ടിച്ചമച്ചതാണ് ആരോപണങ്ങളെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.
Tags: antony raju