ചങ്കുപറിച്ചുകൊടുത്ത വേദനയോടെ ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി.ഡി എൻ ഇ ടെസ്റ്റ് നെഗറ്റിവോ പോസറ്റീവോ ?ആകാംഷയുടെ ദിവസങ്ങൾ !!

കൊച്ചി:അനുപമയുടെ ദത്ത് വിവാദത്തിൽ ആന്ധ്രയിലെ ദമ്പതികൾ ചങ്കു പിടയുന്ന വേദനയോടെ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി. അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതിയാണ് ഏറ്റുവാങ്ങിയത്. ആന്ധ്രയിലെ ഒരു ജില്ല കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് ഏറ്റുവാങ്ങിയത്. ഞായറാഴ്ച കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കും. അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ നാലു പേരടങ്ങുന്ന സംഘമാണ് ആന്ധ്രയിലേക്ക് പോയത്.

കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതികളില്‍ നിന്നാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കേരളത്തില്‍ നിന്നുള്ള നാലുപേര്‍ ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെത്തിയത്. ആറുമണിയോടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ലാ കേന്ദ്രത്തിലെത്തുകയായിരുന്നു.ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഇന്നുതന്നെ ഇവര്‍ കേരളത്തിലേക്ക് മടങ്ങുമോ എന്നകാര്യത്തില്‍ തീര്‍ച്ചയില്ല. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വനിത പൊലീസ് ഉൾപ്പെട്ട സംഘവും സുരക്ഷ ഒരുക്കാനായി ഒപ്പമുണ്ടായിരുന്നു. ദത്തുനടപടികൾ നിർത്തിവയ്ക്കാൻ ഈ മാസം ആദ്യം കോടതി ഉത്തരവിട്ടിരുന്നു. ദത്തിനു മുന്നോടിയായി താൽക്കാലിക സംരക്ഷണത്തിന് ആന്ധ്രയിലെ ദമ്പതികൾക്കു കൈമാറിയ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം തിരികെ എത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) 17ന് ഉത്തരവിട്ടിരുന്നു. ഇനി രണ്ടു ദിവസം ശേഷിക്കെയാണു കുഞ്ഞിനെ കൊണ്ടുവരാൻ ഇവിടെനിന്നുള്ള സംഘം പോയത്.

Top