അനുപമയുടെ ആരോപണം അടിസ്ഥാനരഹിതം; ദത്ത് നല്‍കാന്‍ സമിതിക്ക് ലൈസന്‍സുണ്ട്. ശിശുക്ഷേമ സമിതിയെ തകർക്കാൻ കുപ്രചരണം, അപമാനിക്കാൻ ശ്രമം – വിശദീകരണവുമായി ഷിജുഖാൻ

തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കെതിരായ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഷിജുഖാൻ. അനാഥ ശിശുക്കൾക്ക് അഭയം നൽകി വളർത്തിയെടുക്കുന്ന ഉത്തരവാദിത്തമാണ് സമിതി നിർവഹിക്കുന്നത്. ശിശുക്ഷേമ സമിതിയെ തകർക്കാൻ കുപ്രചരണം നടക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന നിയമങ്ങൾ പാലിച്ചാണ് ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതെന്നും ഷിജു ഖാൻ വ്യക്തമാക്കി.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ എജന്‍സിക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സമിതിക്കുണ്ട്. 20.12.2017 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നിലവിലെ രജിസ്‌ട്രേഷന് 2022 വരെ കാലയളവുണ്ട്. അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. അവാസ്തവങ്ങളും അമാന്യമായ ആക്ഷേപങ്ങളും നിരത്തി ശിശുക്ഷേമ സമിതിയെ അപമാനിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തകര്‍ക്കാനുള്ള കുപ്രചരണത്തെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ദത്ത് വിവാദത്തില്‍ കുട്ടിയുടെ അമ്മ അനുപമ ഉന്നയിച്ച ആരോപണങ്ങളില്‍ അദ്ദേഹം ഇതുവരെ മറുപടി ഒന്നും പറഞ്ഞിട്ടില്ല. ശിശുക്ഷേമ സമിതിയുടെ പേരില്‍ ഇറക്കിയ വിശദീകരണകുറിപ്പിലാണ് ഇദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സമിതിയുടെ പ്രവര്‍ത്തനം സുതാര്യമാണ് എന്ന് കുറിപ്പില്‍ അദ്ദേഹം അവകാശപ്പെട്ടു. അതേസമയം കേസിൽ ഡിഎൻ.എ പരിശോധനാ നടപടികൾ സി.ഡബ്യൂ.സി വേഗത്തിലാക്കി. കുഞ്ഞിന്റേയും അനുപമയുടേയും അജിത്തിന്റേയും ഡിഎന്‍എ സാമ്പിളുകള്‍ സ്വീകരിച്ചു. മൂന്ന് പേരുടെയും ഡിഎന്‍എ സാമ്പിളുകള്‍ ഒരുമിച്ചെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു. നാളെ വൈകീട്ടോ ബുധനാഴ്ച രാവിലെയോ ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുമെന്നാണ് വിവരം. കുഞ്ഞിനെ അനുപമയെ കാണിക്കാൻ ആകുമോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു . അനുപമയെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ തന്റെ ഓഫീസിൽനിന്ന് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി

ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്താണെന്നാണ് അനുപമ ആരോപിച്ചത്. ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അനുപമ പറഞ്ഞിരുന്നു. കുഞ്ഞിനെ ആന്ധ്രാ ദമ്പതികള്‍ക്ക് കൈമാറുമ്പോള്‍ സമിതിക്ക് ലൈസന്‍സ് ഇല്ലാ എന്നത് വ്യക്തം. അങ്ങനെ നടത്തിയത് ദത്തല്ല കുട്ടിക്കടത്താണെന്നുമാണ് അനുപമ പറഞ്ഞത്.

Top