
കൊച്ചി:ശിശുക്ഷേമ സമിതിക്ക് മുൻപിലാൽ അനുപമയുടെ അനിശ്ചിതകാലസമരം ആരംഭിച്ചു.ആ രോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ എസ് ഷിജുഖാൻ സി.ഡബ്ല്യു.സി ചെയർപേഴ്സൺ എൻ സുനന്ദ എന്നിവരെ താൽക്കാലികമായി എങ്കിലും മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാണ് അനുപമയുടെ ആവശ്യം. ആരോപണ വിധേയർ ഔദ്യോഗിക സ്ഥാനത്ത് തുടർന്നാൽ തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും അനുപമ ആരോപിച്ചു.ദത്ത് വിഷയത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാൻ ആണെന്ന് അനുപമ നേരത്തെ ആരോപിച്ചിരുന്നു. സർക്കാർ ആദ്യം പറഞ്ഞത് പോലെയല്ല അന്വേഷണം. വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും CWC ചെയർപേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇവർ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും തുടക്കം മുതൽ അനുപമ വ്യക്തമാക്കിയിരുന്നു
ദത്ത് നടപടികൾ നിർത്തിവെക്കാൻ കോടതി ഉത്തരവ് ഉണ്ടെങ്കിലും കുഞ്ഞിൻറെ കാര്യത്തിൽ ഇനിയും ആശങ്ക ഉണ്ട്. കേസിൽ അന്തിമ വിധി വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്നും അനുപമ ആവശ്യപ്പെട്ടു.മന്ത്രി വീണ ജോർജിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും നേരിൽകണ്ട് അനുപമ ആശങ്ക അറിയിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷം പൊലീസ് ഇനിയും തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. സി.ഡബ്ല്യു.സിയുടെ ഭാഗത്തു നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അനുപമ പറഞ്ഞു.
ഇന്നലെ അനുപമ ഡിജിപിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പരാതി നല്‍കി. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് അനുപമ പരാതിയിൽ പറയുന്നു. കുഞ്ഞിന്‍റെ ജീവന്‍ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ട്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയിൽ ഉണ്ട്. കോടതി നടപടി പൂര്‍ത്തിയാകും വരെ കുഞ്ഞിനെ ഏറ്റെടുത്ത് സര്‍ക്കാര്‍ സംരക്ഷണയിലാക്കണമെന്നും അനുപമ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.കുഞ്ഞിനായുള്ള ആവശ്യം ഉന്നയിച്ച് അനുപമ നിയമ നടപടിയിലേക്ക് നീങ്ങുകയും തുടക്കം മുതൽ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെയുള്ള അധികൃതരുടെ നിലപാടും പരിശോധിച്ച കുടുംബ കോടതി ദത്ത് നപടികള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.