തന്റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കി നടി അനുശ്രീ. താന്‍ സഖാവാണെന്ന് പറയുന്നവരും സംഘിയാണെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ രാഷ്ട്രീയം തന്നെ എന്തെന്ന് തനിക്ക് വ്യക്തമല്ലെന്ന് താരം പറയുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാമയുടെ വേഷം കെട്ടിയപ്പോള്‍ പലരും ചോദിച്ചു സംഘപരിവാര്‍ പ്രവര്‍ത്തകയാണെന്ന്.
അതേസമയം, താന്‍ സഖാവ് എന്ന കവിത ആലപിച്ചത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയതോടെ തന്നെ എല്ലാവരും കമ്മ്യൂണിസ്റ്റ്കാരിയുമാക്കി. എന്നാല്‍ ഒരു പാട്ട് ഇഷ്ടമായി, അങ്ങനെ അത് പാടിയെന്നേ ഉള്ളൂ എന്നായിരുന്നു നടി അന്ന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നു.
രാഷ്ട്രീയം എന്തെന്ന് പോലും നന്നായിട്ട് അറിയില്ല. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ള ഒരു വ്യക്തിയല്ല താനെന്ന് അനുശ്രീ പറയുന്നു. അതേസമയം, രാഷ്ട്രീയത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഗണേഷ് കുമാറാണ്. ഓര്‍മവെച്ച നാളുമുതല്‍ തന്റെ നാടിനു വേണ്ടി നല്ലത് ചെയ്തിട്ടുള്ള വ്യക്തയാണ് അദ്ദേഹം. ഗണേഷ് കുമാര്‍ ഏത് പാര്‍ട്ടിയില്‍ നിന്നാലും ഞങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും അനുശ്രീ വ്യക്തമാക്കി.