കണ്ണൂര്‍: സോളാര്‍ കേസുമായി ബന്ധപ്പെട്ടുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ബലാത്സംഗത്തിന് കേസെടുക്കാന്‍ ഒരുങ്ങുവെ ഇതേക്കുറിച്ച് പ്രതികരിച്ച് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എ.പി. അബ്ദുള്ളക്കുട്ടി.സരിത തനിക്കെതിരേ ഉന്നയിച്ച ലൈംഗികപീഡനാരോപണം കള്ളമാണെന്ന് അബ്ദുള്ളക്കുട്ടി ആവര്‍ത്തിച്ചു. സരിതയെ നേരില്‍ കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.എന്തിനാണ് എനിക്കെതിരേ അവര്‍ ആരോപണമുന്നയിച്ചതെന്നറിയില്ല. ഞാന്‍ സരിതയെ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലേക്കു ക്ഷണിച്ചെന്നാണു 2014 മാര്‍ച്ച് രണ്ടിനു ഹൈക്കോടതിക്ക് മുന്നില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
ആ ആരോപണത്തേത്തുടര്‍ന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും തള്ളിപ്പറയുന്ന സാഹചര്യമുണ്ടായി. പോലീസ് കേസെടുത്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. പോലീസിന്റെ പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്. എന്തിനാണ് അങ്ങനെയൊക്കെ ചെയ്തതെന്ന് എനിക്കിപ്പോഴും അറിയില്ല.അന്വേഷണസംഘം സരിതയെ പലതവണ വിളിച്ചെങ്കിലും അവര്‍ ഹാജരായില്ല. തെറ്റ് ചെയ്തില്ലെന്ന ഉറപ്പുള്ളതിനാലാണ് എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാന്‍ കഴിഞ്ഞത്.
സരിത എല്ലാം കെട്ടിച്ചമച്ചതാണ്. അത് ആര്‍ക്കുവേണ്ടിയെന്ന് അറിയില്ല. സത്യം എപ്പോഴെങ്കിലും പുറത്തുവരും. സരിത ജയിലില്‍നിന്ന് എഴുതിയ കത്തില്‍ രണ്ട് എം.പിമാരുടെ ഇനിഷ്യലാണുണ്ടായിരുന്നത്. അതില്‍ എന്റെ പേരില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.സരിത കള്ളക്കേസുണ്ടാക്കി. പിന്നീട് അവര്‍ അതു തിരുത്തുകയും ചെയ്തു. ജീവിതത്തില്‍ സരിതയെ നേരിട്ടു കണ്ടിട്ടില്ല. സരിത കാരണം കുടുംബപരമായും വ്യക്തിപരമായും വേദന അനുഭവിച്ചു കഴിയുകയായിരുന്നു ഇതുവരെ. പുതിയ സാഹചര്യത്തിലും ഏതുഘട്ടംവരെയുള്ള അന്വേഷണത്തിനും തയാറാണ്”- അബ്ദുള്ളക്കുട്ടി പറഞ്ഞു.അതേസമയം .എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കെപിസിസി അംഗങ്ങളുടെ അന്തിമപട്ടികയില്‍ നിന്നും അബ്ദുള്ളക്കുട്ടിയെ തഴഞ്ഞിരുന്നു. ഇതിന് പിന്നാലെ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായാണ് എന്നാണ് റിപ്പോര്‍ട്ട്. അബ്ദുള്ളക്കുട്ടിയോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം വിട്ട് കോണ്‍ഗ്രസ്സിലെത്തിയ അബ്ദുള്ളക്കുട്ടിയെ പട്ടികയില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞത് കോണ്‍ഗ്രസിന് അകത്ത് തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് വിട്ട ശേഷം മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ അതോ രാഷ്ട്രീയം ഉപേക്ഷിക്കുമോ എന്ന കാര്യത്തില്‍ അബ്ദുള്ളക്കുട്ടി പ്രതികരിച്ചില്ലെന്നും വാര്‍ത്തകള്‍ വരുന്നു. 2009ലാണ് സിപിഎം വിട്ട് കോണ്‍ഗ്രസിലേക്ക് എപി അബ്ദുള്ളക്കുട്ടി എത്തുന്നത്. തൊട്ട് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിക്കുകയും ചെയ്തു. അതിനിടെ സോളാര്‍ കേസിലെ സരിത എസ് നായരുടെ കത്തില്‍ പേരുള്‍പ്പെട്ടത് രാഷ്ട്രീയ ജീവിതത്തില്‍ അബ്ദുള്ളക്കുട്ടിക്ക് വലിയ കളങ്കമായിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട രഹസ്യ അജണ്ടകളാണ് അബ്ദുള്ളക്കുട്ടിയെ തഴഞ്ഞതിന് പിന്നിലെന്ന് അബ്ദുള്ളക്കുട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായും വാര്‍ത്തകള്‍ വരുന്നു