സോളര്‍ സമരം ഒത്തുതീര്‍പ്പാക്കി !ഉമ്മന്‍ചാണ്ടിസര്‍ക്കാരും ഇടതുമുന്നണിയും ധാരണ ഉണ്ടാക്കി.ടിപി ചന്ദ്രശേഖരൻ വധക്കേസ് ഒത്തു തീർപ്പാക്കിഎന്നും ചർച്ചയാകുന്നു !

തിരുവനന്തപുരം:ടിപി ചന്ദ്രശേഖരൻ വധക്കേസ് ഒത്തു തീർപ്പാക്കി എന്ന് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ അതിരൂക്ഷമായ ആരോപണം ഉയർന്നിരുന്നു.ചന്ദ്രശേഖരൻ വധക്കേസ് ഒത്തു തീർപ്പാക്കി അന്വോഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിക്കാതെ കാത്ത് എന്ന് അന്ന് ആരോപണം ഉയർന്നത് ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും നേരെ ആയിരുന്നു .പിണറായി വിജയൻ അടക്കമുള്ളവരെ രക്ഷിക്കാൻ ആയിരുന്നു ഈ നീക്കം എന്നും ആരോപണം ഉയർന്നത് .

അതെ കാര്യങ്ങൾ ശരിവെക്കുന്ന പോലെ പുതിയ ആരോപണവും ഉയരുന്നു . ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായി ഇടതുമുന്നണി ഉണ്ടാക്കിയ ധാരണയുടെ പുറത്താണ് സെക്രട്ടേറിയറ്റ് വളഞ്ഞു നടത്തിയ സോളര്‍ സമരം ഒത്തുതീര്‍പ്പാക്കിയതെന്ന പുതിയ വെളിപ്പെടുത്തലുമായി സി.പി.ഐ. നേതാവ് സി.ദിവാകരന്‍. ഇടതു-വലതു മുന്നണികളെ പ്രതിസന്ധിയിലാക്കിയ വെളിപ്പെടുത്തല്‍ പക്ഷേ കോണ്‍ഗ്രസും സി.പി.എമ്മും ഒരേപോലെ തള്ളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ആവേശത്തോടെ തുടങ്ങിയ സോളര്‍ സമരം അപ്രതീക്ഷിതമായി അവസാനിപ്പിച്ചതില്‍ അതൃപ്തനായിരുന്നു എന്ന സൂചന കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുറത്തിറക്കിയ ‘കനല്‍ വഴികളിലൂടെ’ എന്ന ആത്മകഥയിലൂടെ ദിവാകരന്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരുമായി ധാരണയിലെത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചതെന്ന പുതിയ വെളിപ്പെടുത്തല്‍. എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. ധാരണയില്‍ എത്തിയെന്നും സമരം അവസാനിപ്പിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. എന്തു സംഭവിച്ചു എന്ന് അറിയില്ലെന്നാണ് ദിവാകരന്‍ പറയുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍െകെയെടുത്താണ് ജുഡീഷ്യല്‍ അനേ്വഷണം പ്രഖ്യാപിച്ചത്. സമരം അങ്ങനെ തീരേണ്ടതായിരുന്നില്ല. ഉമ്മന്‍ ചാണ്ടി രാജിവച്ചേനെ. തിരുവഞ്ചൂരാണ് അനുവദിക്കാത്തെതന്നും ദിവാകരന്‍ പറയുന്നു. സമരം അവസാനിപ്പിച്ചതു ഒത്തുകളിയാണെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു.

ഇതിനിടെയാണ് ഇടതുമുന്നണിയുടെ ഭാഗമായ മുതിര്‍ന്ന നേതാവ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതോടെ സമരങ്ങള്‍ എന്തിനായിരുന്നുവെന്ന ചോദ്യത്തിനു മറുപടി പറയേണ്ട സ്ഥിതിയിലായി ഇരുകൂട്ടരും. ജുഡീഷ്യല്‍ അന്വേഷണം യു.ഡി.എഫ്. തീരുമാനമായിരുന്നെന്നു പറഞ്ഞ് രമേശ് ചെന്നിത്തല ദിവാകരനെ തള്ളി രംഗത്തെത്തി. രഹസ്യ ഒത്തുതീര്‍പ്പ് ഉണ്ടായിരുന്നില്ലെന്നും അനേ്വഷണം തന്നെയായിരുന്നു സമരത്തിന്റെ ആവശ്യമെന്നും പറഞ്ഞാണ് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ ദിവാകരനെ തള്ളുന്നത്.

വിവാദമായ ഹാരിസണ്‍സ് പ്ലാന്റേഷന്‍ കേസില്‍ അന്നത്തെ തൊഴില്‍ മന്ത്രിയായിരുന്ന പി.കെ. ഗുരുദാസന്റെ ഇടപെടലിനെക്കുറിച്ചുള്ള ദിവാകരന്റെ വെളിപ്പെടുത്തല്‍ സി.പി.എം. അണികളെ പോലും അമ്പരപ്പിച്ചിരുന്നു. ഹാരിസണ്‍സ് പ്ലാന്റേഷന്‍ കേസില്‍ വനംമന്ത്രി ബിനോയ് വിശ്വത്തെക്കൊണ്ട് ഫയലില്‍ ഒപ്പിടീച്ചത് പി.കെ. ഗുരുദാസന്റെ നിര്‍ബന്ധത്താലാണെന്നായിരുന്നു വെളിപ്പെടുത്തല്‍.

വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിട്ടായിരുന്നു ഗുരുദാസന്‍ കരുതപ്പെട്ടിരുന്നത്. സി.പി.എമ്മിലെ അപചയവും ഇടതു മുന്നണിയിലെ പടലപ്പിണക്കവും ചതിക്കുഴികളും പുസ്തകത്തില്‍ ദിവാകരന്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആത്മകഥയുടെ പ്രകാശനവേദിയില്‍തന്നെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും വിവാദ പരാമര്‍ശങ്ങളെ പരോക്ഷമായി തള്ളി.

Top