പുതിയ മോഡലിന് വലിപ്പം കുറവ്; പുതിയ മുഖവുമായി ആപ്പിള്‍ ഫോണുകള്‍; ഐവാച്ചിന്റെയും ഐപാഡിന്റെയും വില കുറച്ചു

ഐ ഫോണ്‍ 5സിയുടെയും 5 എസിന്റെയും വലുപ്പത്തില്‍ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് മൊബൈല്‍ ഫോണ്‍ രംഗത്തെ രാജാക്കന്‍മാരായ ആപ്പിള്‍. ഇതിന് പുറമെ ഐവാച്ചിന്റെയും ഐപാഡിന്റെയും വലുപ്പവും വിലയും ആപ്പിള്‍ കുറച്ചിട്ടുമുണ്ട്.

പുതിയ നീക്കത്തിന്റെ ഭാഗമായി 4 ഇഞ്ച് ഐഫോണ്‍ എസ്ഇ എന്ന പുതിയ ഹാന്‍ഡ്‌സെറ്റ് ഇന്നലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് നടന്ന ഇവന്റില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ പുതിയ നൈലോണ്‍ വാച്ച് സ്ട്രാപ്പും പുതിയയും ശക്തമായതുമായ 9.7 ഇഞ്ച് ഐപാഡ് പ്രോയും ആപ്പിള്‍ പുറത്തിറിക്കിയിട്ടുണ്ട്. പുതിയ ഫോണായ ഐഫോണ്‍ എസ്ഇയ്ക്ക് 399 ഡോളര്‍ മുതല്‍ക്കാണ് വില. ഐപാഡ് പ്രോയുടെ വിലയാകട്ടെ 599ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. ഇവ രണ്ടും മാര്‍ച്ച് 24 മുതല്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധ്യമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

5എസ്, 5സി എന്നീ ഫോണുകള്‍ പുറത്തിറക്കിയതിന് ശേഷം ഇതാദ്യമായാണ് ആപ്പിള്‍ 4 ഇഞ്ച് ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. 349 ഡോളര്‍ വിലയുണ്ടായിരുന്ന ആപ്പിള്‍ വാച്ച് ഇനി മുതല്‍ യുഎസില്‍ 299 ഡോളറിന് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. അതുപോലെ യുകെയില്‍ 299 പൗണ്ട് വിലയുണ്ടായിരുന്ന വാച്ച് ഇനിമുതല്‍ 259 പൗണ്ടിന് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. 6എസിന് സമാനമായ പ്രകടനം കാഴ്ച വയ്ക്കാന്‍ ശേഷിയുള്ള ഫോണാണ് പുതിയ 4 ഇഞ്ച് ഐഫോണ്‍ എസ്ഇ ഫോണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ അതുല്യമായ രീതിയില്‍ മെച്ചപ്പെടുത്തിയ ബാറ്ററി ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു. ഇതിന് ട്യൂണ്‍ടോണ്‍ ഫ്‌ലാഷ് സഹിതമുള്ള 12 എംപി ഐസൈറ്റ് ക്യാമറയുണ്. ഇതിലൂടെ 4കെ വീഡിയോകള്‍ പകര്‍ത്താനാവും. രണ്ട് സ്ട്രീമുകള്‍ വരെ എഡിറ്റ് ചെയ്യാനാകും. ഇതിന് പുറമെ ടച്ച്‌ഐഡിയുമുണ്ട്.

യുഎസില്‍ 399 ഡോളറില്‍ വിലയാരംഭിക്കുന്ന ഇതിന്റെ യുകെയിലെ വില തുടങ്ങുന്നത് 359 പൗണ്ടിലാണ്. സ്‌പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ്, റോസ്‌ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാണ്. ഇതിന്റെ സ്‌ക്രീന്‍ സൈസ് 4 ഇഞ്ചാണ്. 64 ബിറ്റ് എ9 ചിപ്പാണ് ഇതിലുള്ളത്. എം9 മോഷന്‍ കോപ്രൊസസറാണ് ഫോണിനെ ആകര്‍ഷകമാക്കുന്നത്. ഐഒഎസ് 9.3 ഓപ്പറേറ്റിങ് സിസ്റ്റം,വേഗത്തിലുള്ള വൈഫൈയും എല്‍ടിയും, ഈ ഫോണിന്റെ മറ്റ് ഗുണഗണങ്ങളാണ്. പുതിയ ഐപാഡ് പ്രോയ്ക്ക് 9.7 ഇഞ്ച് സ്‌ക്രീനാണുള്ളത്. ഇതിന് ട്രൂടോണ്‍ ഡിസ്‌പ്ലേയാണുള്ളത്. 64 ബിറ്റ് എ9എക്‌സ് ചിപ്പ്, ഇന്റഗ്രേറ്റഡ് എം9 കോപ്രൊസസര്‍, ട്രൂ ടോണ്‍ ഫ്‌ലാഷുള്ള 12 എംപി ഇന്‍സൈറ്റ് ക്യാമറയും റെറ്റിന ഫ്‌ലാഷുള്ള 5 എംപി ഫേസ്‌ടൈം എച്ച് ഡി ക്യാമറ, 4 കെ ക്വാളിറ്റിയിലുള്ള വീഡിയോ, 9.3 ഐഒസ് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്

താരതമ്യേന ഭാരം കുറഞ്ഞ ഐപാഡാണിത്. അതായത് ഇതിന് വെറും 0.45 കിലോഗ്രാം മാത്രമേ തൂക്കമുള്ളൂ. നാല് സ്പീക്കറുകള്‍, പെന്‍സില്‍, കീബോര്‍ഡ്, സ്മാര്‍ട്ട് അഡാപ്റ്ററുകള്‍ തുടങ്ങിയ ആക്‌സസറികളും ഇതിനൊപ്പം ലഭിക്കും. റോസ്, ഗോള്‍ഡ്, സില്‍വര്‍, സ്‌പേസ്‌ ്രേഗ എന്നീ വ്യത്യസ്ത നിറങ്ങളില്‍ ഈ ഐപാഡ് ലഭിക്കുന്നതാണ്. ഇതിന്റെ 32 ജിബി വേരിയന്റിന് 599 ഡോളറും 128 ജിബിക്ക് 749 ഡോളറും 256 ജിബിക്ക് 899 ഡോളറുമാണ് വില. മാര്‍ച്ച് 24 മുതല്‍ ഇതിനും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.ഷിപ്പിങ് മാര്‍ച്ച് 31 മുതലാരംഭിക്കും. ലാപ്‌ടോപ്പിന് പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഐപാഡാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഇന്നലെ നടന്ന ചടങ്ങില്‍ വച്ച് ആപ്പിള്‍ പുതിയ റേഞ്ചിലുള്ള വാച്ച് ബാന്‍ഡുകളും പുറത്തിറക്കിയിരുന്നു. മിലാനെസ് ലൂപ്പിന്റെ ബ്ലാക്ക് വേര്‍ഷന്‍, ഹെര്‍മെസ് സ്ട്രാപ്പ്‌സിന്റെ പുതിയ കളര്‍, നൈലോണില്‍ നിര്‍മ്മിച്ച ബാന്‍ഡുകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.ഡിസംബറില്‍ ആപ്പിള്‍ വാച്ചിന് നല്ല ചെലവായിരുന്നുവെന്നും ടിംകുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ് സമ്മാനമെന്ന നിലയില്‍ ആളുകള്‍ ഇത് കൂടുതലായി വാങ്ങിയതാണ് ഇതിന് കാരണം.

Top