ആപ്പിള്‍ ഐഫോണ്‍ 7 ന്റെ വരവിനായി കാത്തിരിക്കുകയാണോ?

iphone-2

ആപ്പിള്‍ ഐഫോണ്‍ 7 എങ്ങനെയായിരിക്കും? എന്തൊക്കെ പുതുമകളുമായിട്ടാണ് 7 എത്തുക? പ്രതീക്ഷയോടെയാണ് ആപ്പിളിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ , അടുത്ത വര്‍ഷമേ ഐഫോണ്‍ 7 വിപണിയിലിറക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത മാസത്തോടെ ഡിസൈനില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഐഫോണ്‍ 6നെ ആപ്പിള്‍ വീണ്ടും വിപണിയില്‍ ഇറക്കും എന്നൊരു വാദവും ടെക്കികളുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ഇതിനോടകം ഐഫോണ്‍ 7 എന്ന പേരില്‍, ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങളെയും ടെക്ക് ലോകത്ത് നിലനില്‍ക്കുന്ന വാദങ്ങളെയും ചേര്‍ത്തു ഐഫോണ്‍ 7 ന്റെ രൂപകല്‍പനയെ ഒന്ന് സങ്കല്‍പിച്ച് നോക്കിയാലോ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

iphone-2

ഓരോ തലമുറയിലും ഡിസൈനില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആപ്പിള്‍ എന്നും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. ആയതിനാല്‍, ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ കാണപ്പെടുന്ന ഡിസൈനിലുള്ള മാറ്റങ്ങള്‍ക്ക് ന്യായീകരണം ലഭിക്കുന്നു. അങ്ങനെയെങ്കില്‍ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി ഐഫോണ്‍ 7 ല്‍ ആന്റിന ബാന്‍ഡുകളുടെ സാന്നിധ്യം ഇത്തവണ ഉണ്ടാകില്ലയെന്ന് അനുമാനിക്കാം. മാത്രമല്ല, ഐഫോണ്‍ 6 െലും 6 െുഹൗ െല്‍ നിന്നും വ്യത്യസ്തമായി ഐഫോണ്‍ 7 ല്‍ പരന്ന ക്യാമറ ലെന്‍സുകളെയും പ്രതീക്ഷിക്കാം.

ഐഫോണ്‍ 7 ന് ഇത്തവണ സാമ്പ്രദായികമായി തുടര്‍ന്ന് പോന്നിരുന്ന 3.5 ാാ ഹെഡ്ഫോണ്‍ ജാക്ക് ഉണ്ടാകില്ല എന്ന വാദം ഒരു പക്ഷെ സംഗീത പ്രേമികള്‍ക്ക് ഞെട്ടലായേക്കാം. അങ്ങനെയെങ്കില്‍, ഹെഡ്ഫോണ്‍ പോര്‍ട്ടില്ലാത്ത ഐഫോണ്‍ 7 പിന്‍ഗാമികളെക്കാളും കൂടുതല്‍ ‘ മെലിയും’ എന്ന് ആരാധകര്‍ കരുതുന്നു. പക്ഷെ, ഹെഡ്ഫോണ്‍ പോര്‍ട്ടുള്ള ഐ പോഡ്, ഐ ഫോണ്‍ 6 നെക്കാളും മെലിഞ്ഞിട്ടാണ് എന്നുള്ളത് എതിര്‍ വാദമായും നിലകൊള്ളുന്നു.
ഹെഡ്ഫോണ്‍ പോര്‍ട്ട് പോയോ?

വിവിധ ടെക്ക് സൈറ്റുകളും, പ്രസിദ്ധീകരണങ്ങളും, ലീക്കായ ഫയലുകളും ചൂണ്ടിക്കാണിക്കുന്നത്, ഹെഡ്ഫോണ്‍ പോര്‍ട്ടിന്റെ അഭാവമാണ്. ഔദ്യോഗിക പ്രസ്താവനകള്‍ വന്നിട്ടില്ലെങ്കിലും അത്തരമൊരു നീക്കം ആപ്പിള്‍ നടത്തുകയാണെങ്കില്‍ ആരാധകര്‍ സ്വീകരിക്കുമോ എന്നത് നോക്കി കാണേണ്ടിയിരിക്കുന്നു.

Top