ശബരിമലയില്‍ കാണിക്കയിടരുതെന്നും ദേവശ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാശ് നല്‍കരുതെന്നും സംഘപരിവാര്‍ അംഗങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചരണത്തിന് ആക്കം കൂട്ടി ശബരിമലയിലെ പ്രസാദമായ അരവണക്കെതിരെയും പ്രചാരണം നടക്കുകയാണ്. അയ്യപ്പന്റെ പ്രസാദമായ അരവണ ദേവശ്വം ബോര്‍ഡിന്റെ കൗണ്ടറുകളില്‍ നിന്നും വാങ്ങരുതെന്നാണ് പ്രചരണം.
ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തര്‍ പണ്ടളം കൊട്ടാരത്തിന്റെ വകയായുള്ള കൗണ്ടറില്‍ നിന്നമാത്രമേ അരവണ വാങ്ങാവൂ എന്നാണ് പ്രചാരണം. മറ്റൊരു പ്രസാദമായ അപ്പവും അവിടെ ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. കൊട്ടാരം നിര്‍വ്വാഹക സംഘവും പന്തളം രാജകുടുംബവും ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ഈ അപ്പവും അരവണയും. ഇവ വാങ്ങുന്നതിലൂടെ ദേവശ്വം ബോര്‍ഡിന്റെ വരുമാനം കുത്തനെ കുറക്കാമെന്നാണ് പ്രചാരണം.
പ്രശ്‌ന കലുഷിതമായ ശബരിമലയിലേക്ക് ഭക്തരുടെ വരവ് കുറഞ്ഞതോടെ ദേവസ്വം ബോര്‍ഡിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുകയാണ്. ആയിരത്തിന് പുറത്ത് ക്ഷേത്രങ്ങളെ നിലനിര്‍ത്തുന്നതിന് ശബരിമലയിലെ വരുമാനം ആവശ്യമായിരിക്കേ ഈ പ്രചരണത്തിലൂടെ മറ്റു വരുമാനമില്ലാത്ത ക്ഷേത്രങ്ങളാണ് പ്രശ്‌നത്തിലാകുന്നത്. അപ്പവും അരവണയും ഉണ്ടാക്കി വില്‍ക്കുന്നതിലും നല്ലത് ബ്ലാക്കില്‍ സിനിമ ടിക്കറ്റ് വില്‍ക്കുന്നതാണെന്ന വമര്‍ശനവും ഇതിനെതിരെ ഉയര്‍ന്നിട്ടുണ്ട്