ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്കുള്ള വഴിയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ ഒരുക്കും; സന്നിധാനത്ത് വനിതാ പൊലീസിനെയും നിയോഗിക്കും

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രത്യേക കുളക്കടവും ശൗചാലയങ്ങളും ഒരുക്കും. പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്കുള്ള വഴിയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ ഒരുക്കും. നിലയ്ക്കലില്‍ വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങളും വര്‍ധിപ്പിക്കും. ശബരിമലയിലേക്കുള്ള ബസുകളില്‍ സ്ത്രീകള്‍ക്ക് 25 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യും. ദര്‍ശനത്തിന് ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്തും. തിരക്കൊഴിവാക്കാന്‍ സന്നിധാനത്തെ താമസം ഭക്തര്‍ ഒഴിവാക്കണം. സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. സന്നിധാനത്ത് വനിതാ പൊലീസിനെയും നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വനിതാ പൊലീസുകാരെ എത്തിക്കും. പതിനെട്ടാം പടിയില്‍ ആവശ്യമെങ്കില്‍ വനിതാ പൊലീസുകാരെ നിയോഗിക്കും.

Top