ശബരിമല കയറാനെത്തിയ കർണ്ണാടക യുവതികൾ മടങ്ങി; വിശ്വാസികളായ സ്ത്രീകളെത്തിയത് പ്രതിഷേധം അറിയാതെ

ശബരിമല കയറാനായി വീണ്ടും യുവതികള്‍ എത്തി. കര്‍ണാടക ഗുണ്ടൂര്‍ സ്വദേശികളായ വാസന്തിയും ആദിശേഷനും പുരുഷന്‍മാരടങ്ങുന്ന വലിയൊരു സംഘത്തിനൊപ്പമാണ് എത്തിയത്. ആദ്യത്തെ നടപ്പന്തലില്‍വച്ചുതന്നെ മറ്റ് അയ്യപ്പഭക്തന്മാര്‍ ഇവരെ കണ്ടു പ്രതിഷേധിച്ചു. ശരണം വിളികളോടെ റോഡില്‍ കിടന്നു പ്രതിഷേധിച്ചപ്പോള്‍ പൊലീസെത്തി യുവതികളെ തിരികെയിറക്കുകയായിരുന്നു.

പ്രതിഷേധങ്ങള്‍ അറിയാതെയാണ് തങ്ങള്‍ എത്തിയതെന്നും അതുകൊണ്ട് തന്നെ തിരിച്ചുപോകുകയാണെന്നും ഇവര്‍ പറഞ്ഞു. ഒരുവിഭാഗം വിശ്വാസികളെ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ പമ്പ ഗാര്‍ഡ് റൂമിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മടങ്ങിപ്പോകാനുള്ള സന്നദ്ധത അറിയിച്ച് ഇവര്‍ രംഗത്തെത്തിയത്.

ആദിശേഷി, വാസന്തി എന്നിവരെയാണ് പ്രതിഷേധക്കാര്‍ കാനനപാത തുടങ്ങുന്നിടത്ത് തടഞ്ഞത്. ഇവര്‍ക്ക് മുന്‍പില്‍ നിലത്ത് കിടന്നായിരുന്നു പ്രതിഷേധക്കാര്‍ പ്രതിഷേധിച്ചത്. ശരണം വിളികളുമായി പ്രതിഷേധക്കാര്‍ എത്തിയതോടെ പൊലീസെത്തി ഇവരെ മാറ്റുകയായിരുന്നു.

സന്നിധാനത്തേക്ക് പോകാന്‍ ആന്ധ്രാ സ്വദേശികളായ രണ്ട് യുവതികള്‍ രാവിലെയാണ് പമ്പയിലെത്തിയത്. പമ്പയില്‍ ഇവരെ ആരും തടഞ്ഞിരുന്നില്ല. അല്‍പ ദൂരം കൂടി ഇവര്‍ പിന്നിട്ടപ്പോഴാണ് പ്രതിഷേധിക്കാര്‍ എത്തിയത്. ഇവരുടെ പക്കല്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ഇല്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. കുടുംബമായാണ് ഇവര്‍ ദര്‍ശനത്തിനായി എത്തിയത്.

Top