ജയില്‍ ഡി ഐ ജിയുടെ വിവാദയാത്രയില്‍ സീരിയല്‍ താരം അര്‍ച്ചനാ സുശീലന്‍ സത്യം വെളിപ്പെടുത്തുന്നു

കൊച്ചി: ജയില്‍ ഡി ഐ ജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുണ്ടായെന്ന പരാതിയില്‍ അന്വേഷണം തുടങ്ങിയതോടെ വിവാദത്തിലായത് പ്രമുഖ നടി അര്‍ച്ചനാ സുശിലനാണ്. നിരവധി സീരിയലുകളിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ താരമായി മാറിയ അര്‍ച്ച പുതിയ വിവാദങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലുടെ മറുപടി പറയുകയാണ്.

ഇപ്പോള്‍ സംഭവത്തെക്കുറിച്ച് അര്‍ച്ചന പറയുന്നത് ഇങ്ങനെ- സുഹൃത്തുക്കളേ നടന്ന സംഭവത്തിലെ വാസ്തവമറിയാതെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതില്‍ ഞാന്‍ അതീവ ദുഖിതയാണ്. ചാനലുകാര്‍ അവരുടെ റേറ്റിംഗ് പോയിന്റ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന പൊതുമുതലുകളാണ് നടിമാര്‍ എന്നു ധരിക്കരുത്. സോഷ്യല്‍ മീഡിയയ്ക്ക് ധാരാളം നല്ലവശങ്ങള്‍ ഉണ്ട്.archanan

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ ഞങ്ങള്‍ പൊതുജനങ്ങളുമായി സംവദിക്കുന്നതു തന്നെ ഫേസ്ബുക്ക് വഴിയാണ്. എന്നെ മോശമായി പരാമര്‍ശിക്കുന്ന വാര്‍ത്ത പല സുഹൃത്തുക്കളും അയച്ചു തന്നതിനെത്തുടര്‍ന്നാണ് ഞാന്‍ ഇത്തരമൊരു പോസ്റ്റിടുന്നതിനെപ്പറ്റി ആലോചിച്ചത്. കുറേ കാലങ്ങള്‍ക്കു മുമ്പ് പ്രചരിച്ച ഇത്തരമൊരു വാര്‍ത്തയോട് അന്നു പ്രതികരിക്കാതിരുന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അന്ന് സോഷ്യല്‍ മീഡിയ ഇത്രയധികം സജീവവുമായിരുന്നില്ല. സീരിയലിന്റെ തിരക്കുള്ളതിനാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചാനലിനെതിരേ കേസു കൊടുക്കാനൊന്നും അന്ന് മിനക്കെട്ടില്ല.

എന്നാല്‍ ഈ സംഭവം ഞാന്‍ അങ്ങനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ഔദ്യോഗിക പരിപാടിയ്ക്കിടെ നടന്ന സംഭവത്തിലെ വാസ്തവം നിങ്ങളോടു വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ആ ചടങ്ങിലെ ക്ഷണിതാവായാണ് ഞാന്‍ അവിടെയെത്തുന്നത്. എന്റെ അച്ഛന്റെ പഴയ സുഹൃത്തായ ഡിജിപിയാണ് എന്നെ ആ ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്റെ അച്ഛന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി പോലീസില്‍ നിന്നു വിരമിച്ചയാളാണ്. എന്റെ അച്ഛനുമായുള്ള വ്യക്തിപരമായ ബന്ധത്തെത്തുടര്‍ന്നാണ് ഡിഐജി ഞങ്ങളെ വീട്ടില്‍ വന്ന് കൊണ്ടു പോയതും ചടങ്ങിനു ശേഷം തിരികെ വീട്ടില്‍ കൊണ്ടു വിട്ടതും. ആ ചെറിയ ചടങ്ങിനെ ചില ആളുകളും ചില മാധ്യമങ്ങളും ചേര്‍ന്ന് പെരുപ്പിച്ചു കാട്ടുകയായിരുന്നു.archanan b

3 സംഭവത്തെ വളച്ചൊടിച്ച് ചാനല്‍ റേറ്റിംഗ് കൂട്ടാനും ചിലര്‍ ശ്രമിച്ചു. ഇതു പോലെ എന്നെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമല്ല കുറേ കാലം മുമ്പ് ഒരു പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഒരു തെളിവുമില്ലാതെയാണ് വാര്‍ത്താ ചാനലുകള്‍ അത് ഞാനാണെന്ന തരത്തില്‍ പ്രചരിപ്പിച്ചത്. ഈ സംഭവത്തില്‍ പഴയതു പോലെ അബദ്ധം പറ്റാതിരിക്കാനാണ് ഞാന്‍ ആ ചടങ്ങിനു ശേഷം മാതാപിതാക്കള്‍ക്കും ഡിഐജിയ്ക്കും ഒപ്പമെടുത്ത ഫോട്ടോ ഇതിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം പോയ ചടങ്ങിനെയാണ് ഡിഐജിയ്ക്കൊപ്പമുള്ള ചുറ്റിക്കറങ്ങലായി ചിലര്‍ വ്യാഖ്യാനിച്ചെടുത്തത്. ഡിഐജി എനിക്ക് അമ്മാവനെപ്പോലെയാണ്. സ്വന്തംനേട്ടങ്ങള്‍ക്കു വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെ എഴുതിപ്പിടിപ്പിക്കുന്നത് തികച്ചും ലജ്ജാകരമാണ്.

Top