നടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ആദ്യം ഒരു നീരസത്തോടെയാണ് ബിഗ് ബോസ് ഷോയെ മലയാളികള്‍ സ്വീകരിച്ചതെങ്കിലും അതിന്റെ ഫൈനല്‍ സ്റ്റേജിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ആരാകും വിജയിയെന്ന് അറിയാനായി.
നോമിനേഷനിലൂടെയുള്ള അവസാന എലിമിനേഷനില്‍ പുറത്തായത് പ്രശസ്ത സീരിയല്‍ നടി അര്‍ച്ചനയാണ്. തിരികെ നാട്ടിലെത്തിയ ഉടനെ അര്‍ച്ചന, ബിഗ് ബോസില്‍ പങ്കെടുത്ത ദിയ സനയെയും കൂട്ടി ഫേസ്ബുക്ക് ലൈവില്‍ വന്നിരിക്കുകയാണ്. മലയാളികള്‍ കൃത്യമായി ആലോചിച്ച് മാത്രം വോട്ട് രേഖപ്പെടുത്തി ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതേസമയം അര്‍ച്ചന മറ്റൊരു കാര്യം കൂടി പങ്കുവച്ചു, സാബു ചേട്ടന് വോട്ട് നല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും, നല്ല സഹോദരനാണ് അദ്ദേഹം എന്നും അവര്‍ പറഞ്ഞു.