ലസിത പാലക്കലിനെ ലൈംഗികച്ചുവയുള്ള പോസ്റ്റുകളാൽ അപമാനിച്ച തരികിട സാബു ഒളിവിൽ .അവതാരക സ്ഥാനത്തു നിന്നും തരികിട സാബുവിനെ ഒഴിവാക്കാന്‍ ചാനലുകളും

കണ്ണൂർ :യുവതിയെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അപമാനിച്ച തരികിട സാബുവെന്ന സാബു അബ്ദുസമദ് ഒളിവിൽ . കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ലസിത പാലക്കല്‍ എന്ന യുവതിയെ അപമാനിച്ചത്. ആര്‍എസ്എസ് വനിതാ നേതാവ് ലസിത പാലക്കലിനെ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിലൂടെ അപമാനിച്ച് നടനും ചാനല്‍ പരിപാടികളിലെ അവതാരകനുമായ തരികിട സാബു എന്ന സാബു അബ്ദുസമദ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ലസിത പാലക്കലിനെതിരെ ലൈംഗികച്ചുവയുള്ള പോസ്റ്റുകളുമായി തരികിട സാബുവിന്റെ രംഗപ്രവേശം. ഇയാള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ച് വിട്ട് സംഘപരിവാര്‍ അനുകൂലികളും രംഗത്തുണ്ടായിരുന്നു.ലൈംഗികച്ചുവയുള്ള പോസ്റ്റുകളാണ് ഇയാള്‍ ഫേസ്ബുക്കില്‍ ഇട്ടത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലസിത തലശ്ശേരി എ.എസ്.പിക്ക് പരാതി നല്‍കി. ഇതോടെയാണ് സാബു ഒളിവില്‍ പോയതെന്ന് സൂചന.SABU -LASIKA

വിവാദമായതോടെ പോസ്റ്റുകള്‍ മുഴുവന്‍ തരികിട സാബു അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ആമയിഴഞ്ചാന്‍ തോട് കിളളിയാറിന് ഉള്ളതാണെങ്കില്‍ ലസിത കുട്ടൂസ് എനിക്കുള്ളതാണ് എന്ന തരത്തിലാണ് ഓരോ പോസ്റ്റുകളും. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇയാളുടെ ഫേസ്ബുക്ക് പേജിലടക്കം രൂക്ഷമായ തെറിവിളികളും ഒട്ടും കുറയാത്ത അശ്ലീലവുമാണ് പ്രയോഗിച്ച് കൊണ്ടിരിക്കുന്നത്. തരികിട സാബുവിന്റെ വീട്ടുകാരെ അടക്കം പച്ചത്തെറിയാണ് വിളിച്ച് കൊണ്ടിരിക്കുന്നത്.

തരികിട എന്ന ചാനല്‍ പരിപാടിയിലൂടെ പ്രശസ്തനായ തരികിട സാബു നേരത്തെയും സഭ്യമല്ലാത്ത പോസ്റ്റുകളും പ്രതികരണങ്ങളും നടത്തി കുപ്രസിദ്ധനാണ്. ലസിത പാലക്കല്‍, കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്ററിലാണ് ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ വേറെയും പോസ്റ്റുകള്‍ സമാന നിലവാരത്തിലുള്ളവ ഇയാളുടെ വകയായിട്ടുണ്ട്. കലാഭവന്‍ മണിയുടെ മരണത്തില്‍ ഇയാള്‍ സംശയനിഴലിലായിരുന്നു. പലതവണ പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം സാബുവിനെ ഇനി പരിപാടികള്‍ക്ക് വിളിക്കേണ്ടതില്ലെന്ന് ചാനലുകള്‍ തീരുമാനിച്ചതായി സൂചനയുണ്ട്. മലയാളത്തിലെ രണ്ട് പ്രധാന ചാനലുകളില്‍ ഇയാള്‍ പരിപാടി അവതരിപ്പിച്ചിരുന്നു. ഇനി ഒരു പരിപാടിക്കും സാബുവിനെ അവതാരകനാക്കേണ്ടെന്നാണ് ചാനല്‍ മേധാവികള്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍മാരെ അറിയിച്ചത്.സംഭവത്തിൽ ലസിത പാലക്കൽ ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതാണ്: പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവൻ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി എന്നു ജനം സംശയിക്കുന്ന തരികിടകളിൽ ഒരാൾ. ഇതിനെതിരെ ഇരട്ട ചങ്കന്റെ പോലീസിൽ പരാതി നൽകണം എന്നാണ് എല്ലാവരും പറയുന്നത്.

Top