ബിഗ് ബോസ് ജയിച്ച സാബുമോന്‍ എട്ടിന്റെ പണിയുമായി ലസിത പാലക്കല്‍; തെറിവിളി പോസ്റ്റുകള്‍ കുത്തിപ്പൊക്കി

തിരുവനന്തപുരം: ബിഗ്‌ബോസിലെ വിജയാഹ്ലാദങ്ങള്‍ തീരുന്നതിന് മുന്നേ തരികിട സാബുവിന് എട്ടിന്റെ പണി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്ന ലസിത പാലയ്ക്കലിനെ പരസ്യമായി അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസറ്റിട്ടതിന്റെ പേരിലുള്ള കേസ് നട്കകുന്നതിന് ഇടയിലാണ് സാബുമോന്‍ ബിഗ് ബോസ് ഷോയിലെത്തുന്നത്. ഇതോടെ പരാതിയില്‍ കാര്യമായി നടപടിയൊന്നും സ്വീകരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.

ഇത് കൂടാതെ കലാഭവന്‍ മണിയുടെ മരണത്തില്‍ ഉയര്‍ന്ന വിവാദവുമെല്ലാം കൂടി ആയപ്പോള്‍ ഒരു വില്ലന്‍ പരിവേഷത്തോടെയാണ് സാബു ബിഗ്‌ബോസില്‍ എത്തിയത്. ഒടുവില്‍ വിജയിയായി ജ്വലിച്ച് നില്‍ക്കുന്ന സാബുവിന് തക്കം പാര്‍ത്തിരുന്ന് മറുപടി നല്‍കുകയാണ് ലസിത. മുമ്പ് മോഹന്‍ലാലിനെയും യുവ ഗായിക റിമി ടോമിയേയും അപമാനിക്കുന്ന സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടെയാണ് ലസിത മറുപടി നല്‍കിയിരിക്കുന്നത്.

sabu1sabu2

sabu3

പട്ടികളെ താലോലിക്കരുത് അവയെ കൊല്ലണം എന്ന് പറഞ്ഞ് സാബു നേരത്തെ ഒരു പോസ്റ്റിട്ടിരുന്നു. ഇതിന് ഒരാള്‍ ഇട്ട ഫോട്ടോയ്ക്ക് കമന്റായാണ് സാബു മോബന്‍ലാലിനെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. സ്റ്റേജില്‍ നിന്ന് പുലയാട്ട് നടത്തുന്ന ഒരുത്തിയുടെ പേര് റിമി ടോമി എന്നായിരുന്നു സാബുവിന്റെ മറ്റൊരു പോസ്റ്റ്. ബിഗ്‌ബോസ് വിജയിയായി പുറത്തിറങ്ങുന്ന സാബുവിന് കനത്ത തിരിച്ചടിയാവും ഈ ആരോപണം.

Top