കോഴി മുട്ടയുടെ കാര്യം വലിയ കഷ്ടത്തിലാക്കുന്ന തർക്കമാണ് ഇപ്പോൾ നടക്കുന്നത്. മുട്ട വെജാണോ നോൺവെജാണോ എന്നതാണ് പുതിയ തർക്ക വിഷയം. മുട്ടയാണോ കോഴിയാണോ തർക്കം പോലെ തീരാ തലവേദന ആയിരിക്കുകയാണ് ഇതും.
ഇതിലിത്ര സംശയിക്കാനെന്തിരിക്കുന്നു, മുട്ട നോൺവെജ് തന്നെയല്ലേ എന്ന് പറയുന്നവരോട് ശാസ്ത്രം പറയുന്നത് മുട്ട വെജാണെന്നാണ്.
പ്രോട്ടീനും കൊഴുപ്പും അടങ്ങിയിരിക്കുന്ന മുട്ടയുടെ മഞ്ഞക്കരുവും പ്രോട്ടീൻ മാത്രം അടങ്ങിയിരിക്കുന്ന വെള്ളയുമാണ് മുട്ടയുടെ പ്രധാനഭാഗങ്ങൾ. നിത്യ ഉപയോഗത്തിനുള്ള മുട്ടയിൽ ഭ്രൂണം ഇല്ലാത്തതിനാൽ, അത് മാംസാഹരത്തിന്റെ പട്ടികയിൽ പെടുന്നില്ല എന്നാണ് വാദം.
മാത്രമല്ല, നാം വാങ്ങുന്ന മുട്ട അൺഫെർട്ടിലൈസ്ഡ്(പ്രത്യുത്പാദനം നടക്കാത്തവ) മുട്ടയായതിനാലും മുട്ട സസ്യാഹാരം തന്നെയെന്നാണ് ഇതിനുള്ള ന്യായീകരണമായി ഗവേഷകർ പറയുന്നത്.