അരൂരിൽ ഷാനിമോൾ എങ്കിൽ തോൽപ്പിക്കാൻ രഹസ്യനീക്കം!!തോൽപ്പിക്കാനായി ഷാനിമോൾ വിരുദ്ധർ . പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഷാനിമോളും.ലിജുവിന്‌ നറുക്ക് വീഴാൻ സാധ്യത.

സംസ്ഥാനത്ത് ഇനി ഉപതിരഞ്ഞെടുപ്പിന്റെ കാലമാണ് .പാലായിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു ആലപ്പുഴയിലെ അരൂരിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാൻ വരുമെന്നും റിപ്പോർട്ടുകളുണ്ട് .എന്നാൽ കോൺഗ്രസിൽ സ്ഥാനങ്ങൾക്കും മത്സര രംഗത്തും ചുരുക്കം ആളുകളിൽ മാത്രമാക്കി കേന്ദ്രീകരിക്കുന്നതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരുന്നത് . ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിപ്പോഴും എല്‍ഡിഎഫിന് ആശ്വാസ വിജയം കിട്ടിയത് ആലപ്പുഴ മാത്രമായിരുന്നു .അരൂരിൽ നിന്നുള്ള എം എൽ എ എഎം ആരിഫ് 9 096 വോട്ടുകള്‍ക്കായിരുന്നു വിജയം നേടിയത് .ഇവിടെ ഉപതിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചില്ലേങ്കിലും യുഡിഎഫിനുള്ളില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച സജീവമാകുമ്പോൾ ഷാനി മോള്‍ ഉസ്മാന്‍റെ പേര് തന്നെയാണ് മണ്ഡലത്തില്‍ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. പാര്‍ട്ടി പറ‍ഞ്ഞാല്‍ മത്സരിക്കാന്‍ ഒരുക്കമാണെന്ന് ഷാനിമോളും പറയുന്നുണ്ട് .

എന്നാൽ കോൺഗ്രസിൽ തന്നെ ഷാനിമോളിനെതിരെ പടയൊരുക്കം നടക്കുന്നുണ്ട് .പ്രധാനമായും ഗ്രൂപ്പിസം ആണ് .അതിലും വലുതായി പറയപ്പെടുന്നത് ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി ഷാനിമോൾക്കുള്ള പടലപ്പിണക്കം ആണ് .ആലപ്പുഴയിൽ തന്ന നല്ല ജനസ്വാധീനം ഉള്ള നേതാക്കളുമായി ഷാനിമോൾ അടുത്ത അഭിപ്രായവ്യത്യാസം ഉണ്ട് എന്നും ഇത് വിജയത്തെ സ്വാധീനിക്കും എന്നും പറയപ്പെടുന്നു .ഷാനിമോൾ വീണ്ടും നിന്നാൽ പരാജയപ്പെടുത്താൻ തന്നെയാണ് ചിലരുടെ നീക്കം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർലമെറ്റെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തിലും വിജയം സ്വന്തമാക്കാനായിരുന്നില്ല.എന്നാല്‍ ആരിഫിന്‍റെ മണ്ഡലമായ അരൂരില്‍ ഷാനിമോള്‍ക്ക് ഭൂരിപക്ഷം നേടാനായതിന്‍റെ പ്രതീക്ഷിയാണ് ഇവിടെ യുഡിഎഫ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു ഷാനിമോളുടെ പരാജയം. 9213 വോട്ടുകള്‍ക്കാണ് ആരിഫ് വിജയിച്ച്ചത് . ആരിഫ് 443003 വോട്ടുകളും ഷാനിമോള്‍ 433790 വോട്ടുകളുമായിരുന്നു നേടി. കെസി വേണുഗോപാലിന് പകരക്കാരിയായി ആലപ്പുഴയില്‍ എത്തിയ ഷാനിമോളിന്റ പരാജയത്തിനായി യുഡിഎഫിൽ നീക്കം നടന്നു എന്നും പ്രചാരണമുണ്ട് .ഷാനിമോളാണ് വീണ്ടും വരുന്നതെങ്കിൽ ഇടതുപക്ഷം ഈസിയായി വിജയിക്കും എന്നും പ്രചാരണം ശക്തമാണ് .

പരാമ്പരാഗത യുഡിഎഫ് മണ്ഡലമായ അരൂര്‍ എംഎ ആരിഫിലൂടെയായിരുന്നു എല്‍ഡിഎഫ് പിടിച്ചെടുത്തത്. അതുകൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ തിരിച്ച് പിടിക്കാമെന്നും യുഡിഎഫ് കരുതുന്നു.ആരിഫ് വിജയിച്ചതിനു ശേഷം എല്‍ഡിഎഫിനും മണ്ഡലത്തില്‍ തിരഞ്ഞ് നേക്കേണ്ടി വന്നിട്ടില്ല. ഓരോ തവണയും വര്‍ധിച്ച ഭൂരിപക്ഷത്തിലൂടെ ആരിഫ് അരൂരിനെ എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടയാക്കി മാറ്റി.ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 38750 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു അരൂരിലെ ആരിഫിന്‍റെ ജയം. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ 648 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അരൂർ മണ്ഡലത്തില്‍ ഷോനിമോള്‍ ഉസ്മാന്‍ നേടിയത്. ഇതാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത് .

അതേസമയം എംഎ ആരിഫിനോളം ജനകീയനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നത് എല്‍ഡിഎഫിന് കടുത്ത വെല്ലുവിളിയാകും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പിപി ചിത്തരഞ്ജൻ, ഡിവൈഎഫ്ഐ നേതാവ് മനു സി പുളിക്കൽ എന്നീ പേരുകളാണ് എൽഡിഎഫ് സജീവമായി പരിഗണിക്കുന്നത്.

എന്‍ഡിഎയില്‍ സീറ്റ് ബിഡിജെഎസിന് നല്‍കുമെന്നായിരുന്നു നേരത്തേ കണക്കാക്കപ്പെട്ടിരുന്നു. അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും ഇതേക്കുറിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്തതായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സീറ്റ് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തേക്കാനുള്ള സാധ്യതയുണ്ട്.

യുഡിഎഫില്‍ നിന്ന് ഷാനിമോൾ അല്ലാതെ ആര് മത്സരിച്ചാലും അരൂരില്‍ വിജയിക്കും എന്നാണ് ഇപ്പോഴത്ത് ഷാനിമോൾ വിരുദ്ധരുടെ പ്രചാരണം . കോണ്‍ഗ്രസിന്‍റെ ബൂത്തു ഘടകങ്ങള്‍ വരെ അരൂരില്‍ ശക്തമാണ്. പാര്‍ലമെന്‍റിലെ തിരഞ്ഞെടുപ്പിൽ കിട്ടിയ യുഡിഎഫ് മുന്നേറ്റം ഷാനിമോൾ വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചാൽ ഉണ്ടാകില്ല എന്നും ഷാനിമലിനെ എതിർക്കുന്നവർ പ്രചരിപ്പിക്കുന്നുണ്ട് .ആലപ്പുഴ
ഡിസിസി പ്രസിഡന്റ് എം ലിജു മത്സരിച്ചാൽ വിജയം ഉറപ്പാണ് എന്നും ചിലർ പറയുന്നു .

ഇത്തവണയും ഷാനി മോള്‍ ഉസ്മാനെ തന്നെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഷാനി മോള്‍ ഉസ്മാനും വ്യക്തമാക്കി. തന്നോട് സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ മടിയില്ല. ചെക്ക് കേസില്‍ കുടുങ്ങിയ തുഷാറിനായി ബിജെപി സംസ്ഥാന നേതൃത്വം ഇടപെടാതിരുന്നതും തുടര്‍ന്നുള്ള വിമര്‍ശനങ്ങളും ഇരു വിഭാഗങ്ങളും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നതിന് കാരണമായിട്ടുണ്ട്.

ബിഡിജെഎസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് അരൂര്‍. ബിജെപി സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ ബിഡിജെഎസ് വോട്ടുകള്‍ സിപിഎമ്മിലേക്ക് മറിയുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിന് ഉണ്ട്.

Top