പിടിയിലായ ഐഎസ് സിറിയയില്‍നിന്നും പരിശീലനം ലഭിച്ചവര്‍; അര്‍ധ കുംഭമേളയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു

kumbh-mela

ദില്ലി: പിടിയിലായ ഐഎസ് ഭീകരരില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഹരിദ്വാറില്‍ നടന്ന അര്‍ധ കുംഭമേളയില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നുവെന്നാണ് പറയുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്.

അടുത്തിടെ ആറ് ഐഎസ് അനുഭാവികളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. പിടിയിലായവര്‍ സിറിയയില്‍നിന്നും പരിശീലനം ലഭിച്ചവരാണെന്നും മാരകമായ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ ഇവര്‍ക്കു പരിശീലനം ലഭിച്ചിരുന്നുവെന്നും പ്രത്യേക കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദില്ലിയിലും ഭീകരാക്രമണത്തിനു ഇവര്‍ പദ്ധതിയിട്ടിരുന്നു. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെയും മറ്റു വിവാദ മുസ്‌ലിം പുരോഹിതരുടെയും പ്രസംഗങ്ങള്‍ അടങ്ങിയ വിഡിയോകളും ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിടിക്കപ്പെട്ട ആറുപേരില്‍ ഒരാള്‍ക്ക് സിറിയയിലെ ഐഎസ് ഭീകരരുമായി നേരിട്ടു ബന്ധമുണ്ടെന്നാണ് എന്‍ഐഎ സംശയം.

Top