ഐഎസ് ഭീകരര്‍ കൊല്ലുന്നത് ഇസ്ലാമിനെ തന്നെയാണെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി

MADANI

ഐഎസ് ഭീകരര്‍ കേരളത്തിലും ശക്തി പ്രാപിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇസ്ലാം മത വിഭാഗക്കാര്‍ക്ക് അവഗണന കൂടിവരികയാണ്. ഐഎസ് ഭീകരര്‍ കൊല്ലുന്നത് ഇസ്ലാമിനെ തന്നെയാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പറയുന്നു. ഇസ്ലാമിക മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ് ഐഎസ് നടത്തുന്നത്.

ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നും മഅ്ദനി പറഞ്ഞു. വഴിതെറ്റി പോകുന്നവരെ ഒറ്റപ്പെടുത്തണമെന്നും ജാഗ്രതപാലിക്കണമെന്നും മഅ്ദനി പറഞ്ഞു. അതേസമയം എട്ട് ദിവസത്തെ ജാമ്യത്തിന് ശേഷം പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് ബാംഗ്ലൂരിലേക്ക് മടങ്ങും. രാത്രി പത്ത് മണിയുടെ തിരുവനന്തപുരത്തു നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് മഅ്ദനി ബാംഗ്ലൂരിലേക്ക് പോകുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചികിത്സയിലിരിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ എട്ടു ദിവസം കേരളത്തില്‍ തങ്ങാനാണ് അദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നത്.സുപ്രീംകോടതി നിര്‍ദേശ പ്രകാരം പ്രത്യേക എന്‍ഐഎ കോടതിയാണ് മഅദ്നിക്ക് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്.

കഴിഞ്ഞ നാലിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. കേരളത്തിലേക്കുള്ള യാത്രയ്ക്ക് തൊട്ടു മുന്‍പ് ഇന്‍ഡിഗോ വിമാനക്കമ്പനി മഅദ്നിയ്ക്ക് യാത്രക്കുള്ള അനുമതി നിഷേധിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊലീസ് കാവലുള്ളതിനാല്‍ വ്യോമായന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ മഅ്ദനിയെ വിമാനത്തില്‍ കയറ്റാന്‍ അനുമതി നല്‍കാനാവില്ലെന്നായിരുന്നു വിമാന കമ്പനി അധികൃതരുടെ വിശദീകരണം.

യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇന്‍ഡിഗോ ഓഫീസ് പിഡിപി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.ഒരുവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു മഅദ്നി കേരളത്തിലെത്തിയത്. അമ്മയെ കാണാന്‍ കഴിഞ്ഞവര്‍ഷും മഅദ്നിക്ക് സുപ്രീംകോടതി ഇളവ് അനുവദിച്ചിരുന്നു.

Top