വനിതാ ആക്ടിവിസ്റ്റുകള്‍ മലകയറാനില്ല!! തീരുമാനം കലാപം ഭയന്ന്

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ച് തുല്യ നീതി കൈവരിക്കണമെന്ന വനിതാ ആക്ടിവിസ്റ്റുകളുടെ തീരുമാനത്തില്‍ അയവ് വരുന്നു. ഇന്നലെ രഹന ഫാത്തിമ മല കയറിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് വനിതാ ആക്ടിവിസ്റ്റുകള്‍ക്കിടയില്‍ മനം മാറ്റം ഉണ്ടാക്കിയിരിക്കുന്നത്.

തങ്ങളുടെ മല കയറ്റം സംഘപരിവാര്‍ ശക്തികള്‍ കലാപത്തിനായി ഉപയോഗിക്കുമെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വാദം. അതിനാല്‍ മല ചവിട്ടാനില്ലെന്ന് ചുംബന സമരത്തിലൂടെ അറിയപ്പെട്ട വനിതാ പ്രവര്‍ത്തകയായ അരുന്ധതി ബി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മറ്റ് പല വനിതാ പ്രവർത്തകരും സമാനചിന്തയിലേക്ക് എത്തിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.

ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. ”അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി” എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല.

ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല, മിനിമം ജാഗ്രതയാണ്.

Top