ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി

സന്നിധാനം: ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയില്‍ ദളിത് യുവതി ദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങളും ചിത്രങ്ങളും വൈകാതെ പുറത്തുവിടുമെന്നും അറിയുന്നു.

പൊലീസിന്റെ സഹായത്തോടെയല്ല യുവതി ദര്‍ശനം നടത്തിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ജനുവരി രണ്ടിന് കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്കന്‍ സ്വദേശിയായ യുവതിയും ശബരിമല ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസബംര്‍ 24ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിരുന്നെങ്കിലും ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു. തങ്ങളെ പൊലീസ് നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ശബരിമല ദര്‍ശനത്തില്‍ നിന്ന് പുറകോട്ടില്ലെന്നും ബിന്ദുവും കനകദുര്‍ഗ്ഗയും മലയിറങ്ങിയ ശേഷവും വ്യക്തമാക്കിയിരുന്നു.

Top