ഭീകരവാദത്തെ ഇസ്ലാം മതത്തിന്റെ ഭാഗമായി ചിത്രീകരിച്ചു; റമദാന്‍ മാസത്തില്‍ മതത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം അരുംകൊലകളെ അംഗീകരിക്കാനാകില്ലെന്ന് മെഹബൂബ മുഫ്തി

mufti

ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സംഭവത്തില്‍ അപലപിച്ചെത്തിയ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പരാമര്‍ശം വിവാദത്തിനിടയാക്കിയിരിക്കുകയാണ്. ഭീകരവാദത്തെ ഇസ്ലാം മതത്തിന്റെ ഭാഗമായി ചിത്രീകരിച്ചു കൊണ്ടായിരുന്നു പ്രസ്താവന.

മതത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം അരുംകൊലകളെ അംഗീകരിക്കാനാകില്ലെന്നും പുണ്യമാസത്തില്‍ ഇത്തമൊരു ആക്രമണമുണ്ടായതില്‍ മുസ്ലിം എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നുവെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെഹബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ഭീകരവാദത്തിന് മതമില്ലെന്ന് അഭിപ്രായപ്പെട്ട മെഹബൂബ ഭീകരവാദത്തെ ഇസ്ലാം മതത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നുവെന്നും ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതും നിര്‍ഭാഗ്യകരമാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ലീഡര്‍ ഒമര്‍ അബ്ദുളള പ്രതികരിച്ചു.

ക്ഷമയും സാമാധാനവും തേടുന്ന ഈ പുണ്യമാസത്തില്‍ ഇത്തരം പ്രവൃത്തികളിലൂടെ നാം കശ്മീരിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും പകൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കവേ മെഹബൂബ പറഞ്ഞു. കശ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പുല്‍വാമ ജില്ലയിലെ പാമ്പോറില്‍ സൈനികപരിശീലന കേന്ദ്രത്തില്‍ നിന്നും മടങ്ങിയ വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. തിരുവനന്തപുരം സ്വദേശി ജയചന്ദ്രനും തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ലാത്പോറയിലെ സൈനികകേന്ദ്രത്തില്‍ നിന്നും പരിശീലനത്തിന് ശേഷം മടങ്ങിയ ആറ് സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിവെയ്പ്പ് നടത്തിയത്.ആക്രമണത്തിന് പിന്നില്‍ ലഷ്‌ക്കര്‍ ഇ തോയിബയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

Top