ഏഷ്യനെറ്റിലെ വിനു വി ജോണിന്റെ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കാന്‍ സിപിഎം ആലോചന; തെറിവിളിയും ഭീഷണിയും മറുപടിയും അണ്‍ലൈക്ക് കാംപയിനുമായി സൈബര്‍ സഖാക്കളും

തിരുവനന്തപുരം: ഏഷ്യനെറ്റ് ന്യൂസിനെതിരെ പരസ്യനിലപാടെടുക്കാന്‍ സിപിഎം തീരുമാനമെന്ന് സൂചന. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏഷ്യനെറ്റ് ഫേയ്‌സ് ബുക്ക് പേജ് അണ്‍ലൈക്ക് കാംപയിന്‍ സൈബര്‍ സഖാക്കള്‍ തുടങ്ങിയതിന്റെ പിന്നാലെയാണ് ചര്‍ച്ച ബഹിഷ്‌ക്കരണവുമായി പാര്‍ട്ടി മുന്നോട്ട് വരുന്നത്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റിന്റെ ന്യൂസ് കോര്‍ഡിനേറ്ററുമായ വിനു വി ജോണ്‍ പങ്കെടുക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് അവറിലെ ചര്‍ച്ചകള്‍ സി പി എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും ബഹിഷ്‌ക്കരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ച്ചയായി സി പി എം വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചര്‍ച്ചകള്‍ നിയന്ത്രിക്കേണ്ടയാള്‍ തന്നെ ഏകപക്ഷീയമായി കടന്നാക്രമിക്കുകയും ചെയ്യുന്നത് വകവെച്ച് കൊടുക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് സി പി എം നേതൃത്വം.vinu1

ഇതു സംബന്ധമായി എസ്എഫ്ഐ ഡിവൈഎഫ്ഐ നേതൃത്വങ്ങളുമായും പാര്‍ട്ടി നേതൃത്വം ആശയ വിനിമയം നടത്തിയിട്ടുണ്ട്. വിനു വി ജോണ്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ മേലില്‍ പങ്കെടുക്കേണ്ടതില്ലന്നാണ് പൊതുവികാരമെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്ത് മാധ്യമ പ്രവര്‍ത്തകനാണെന്ന പരിഗണന നല്‍കാതെ കടന്നാക്രമിക്കുകയാണ് ചെയ്യേണ്ടതെന്ന അഭിപ്രായവും ചില നേതാക്കള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉടനെയുണ്ടാകും.

ഏറ്റവും ഒടുവില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ യുവാവിന് മര്‍ദ്ദനമേറ്റത് സംബന്ധമായി ഏഷ്യാനെറ്റ് ന്യൂസ് അവര്‍ നടത്തിയ ചര്‍ച്ചയില്‍ ഏകപക്ഷീയമായ പെരുമാറ്റമാണ് വിനു വി ജോണില്‍ നിന്നുണ്ടായതെന്നാണ് സി പി എമ്മിന്റേയും വര്‍ഗ്ഗ ബഹുജന സംഘടനകളുടേയും ആരോപണം.

സിപിഎമ്മിനെ അപമാനിക്കാന്‍ വാര്‍ത്തകള്‍, ഏഷ്യാനെറ്റ് നിരന്തരം ചമയ്ക്കുന്നുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയില്‍ പ്രതിഷേധവുമായി സിപിഎം അനുകൂലിക നേരത്തെ രംഗത്തെതിയിരുന്നു. ഏഷ്യാനെറ്റിന്റെ ഫെയ്സ്ബുക്ക് പേജ് അണ്‍ലൈക്ക് ചെയ്യാന്‍ ആഹ്വാനവുമായാണ് സോഷ്യല്‍ മീഡിയയിലെ സിപിഎം അനുകൂലികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഷ്യാനെറ്റ് നിരന്തരം നിര്‍ഭയം സിപിഎമ്മിനെ ആക്രമിക്കുന്നുവെന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. അതേ സമയം എക്കാലവും ഇത്തരത്തില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന നിലപാടിലാണ് ഏഷ്യനെറ്റ്. ഏതാനും നാള്‍ മുമ്പ് കോണ്‍ഗ്രസാണ് ഏഷ്യനെറ്റിനെതിരെ വിര്‍ശമുന്നയിച്ചത് പിന്നെ ബി ജെപിയായി ഇതിനിടയില്‍ മതമൗലീകവാദികളും ഇപ്പോള്‍ സിപിഎം കൃത്യമായ നിലപാടെടുക്കുന്നത് കൊണ്ട് ഇത്തരത്തില്‍ വിമര്‍ശനമുണ്ടാകുന്നതെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.vinu asianet-1

Top