ആസ്സാമില്‍ 2000 ഗ്രാമങ്ങള്‍ വെള്ളത്തിനിടയില്‍;വെള്ളപ്പൊക്ക കെടുതിയില്‍ മരണം 46

ആസ്സാം:ആസ്സാമില്‍ 2000 ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി .വെള്ളപ്പൊക്ക കെടുതിയില്‍ മരണം 46 ആയി , ഇനിയും മരണസംഖ്യ ഉയരുമെന്നറിയുന്നു. 13 ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. കര കവിഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര നദി 2000 ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കി. 352 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഒന്നേ മുക്കാല്‍ ലക്ഷം ഹെക്ടേഴ്‌സ് കൃഷി നാശമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

വെള്ളപ്പൊക്ക ദുരിതം ബാധിച്ച 2199 ഗ്രാമങ്ങളില്‍ നിന്നായി 2.66 ലക്ഷം ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. 385 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ സംഘം ആസ്സാമിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താന്‍ ദുരന്ത നിവാരണ സേന ബോട്ടുകളില്‍ പെട്രോളിംഗ് നടത്തുന്നുണ്ട്. അടിയന്തര ദുരിതാശ്വാസ നിധിയിലേക്കായി സംസ്ഥാന സര്‍ക്കാര്‍ 414 കോടി രൂപ പ്രഖ്യാപിച്ചു.

മൂന്നു മാസമായി തുടര്‍ച്ചയായ വെള്ളപ്പൊക്കം ആസ്സാമിലെ ജനജീവിതം ദുസ്സഹമാക്കി മാറ്റി. ജലജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് ഭയാശങ്ക വര്‍ധിപ്പിക്കുന്നു. മീന്‍പിടുത്തവും കൃഷിയും സ്ഥിര വരുമാന മാര്‍ഗ്ഗങ്ങളായുള്ള ആസ്സാമിലെ ജനതയെ തീരാദുരിതത്തിലേക്കാണ് തുടര്‍ച്ചയായ വെള്ളപ്പൊക്കങ്ങള്‍ തള്ളി വിടുന്നത്.

Top