ബൽറാമിനെ കോൺഗ്രസുകാർ തോൽപ്പിക്കും…

ക്ലാസിക്ക് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന തൃത്താലയിൽ ഇത്തവണ സോഷ്യൽ മീഡിയ ഐക്കൺ ആയ വി.ടി ബൽറാം പരാജയപ്പെടും എന്ന ഉറച്ച് സൂചനകളാണ് പുറത്ത് വരുന്നത് . നിലവിലെ എംഎല്‍എയായ വിടി ബല്‍റാമിനെതിരെ എല്‍ഡിഎഫ് എംബി രാജേഷിനെയാണ് രംഗത്തിറക്കിയത് . മണ്ഡലത്തിലേത് തീപാറും പോരാട്ടമായിരിക്കും നടക്കുന്നത് എങ്കിലും വിജയം ഇത്തവണ ഇടതുമുന്നണിക്ക് ഒപ്പം ആയിരിക്കും .UDF തൃത്താലയിൽ തളർന്നു വിഴും.തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടാക്കാനായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് . ജില്ലയില്‍ നിന്നു തന്നെയുള്ള പ്രമുഖനായ നേതാവായ എം ബി രാജേഷിനെ ഇടതുമുന്നണി കളത്തിലിറക്കിയത് വിജയം ഉറപ്പിക്കാൻ തന്നെയാണ് . എംപിയായിരിക്കെ ദേശീയ രാഷ്ട്രീയത്തിലടക്കം ശ്രദ്ധേയനായ അദ്ദേഹത്തിന് വി ടി ബല്‍റാമിന്റെ മുന്നേറ്റത്തെ തടയുമെന്നുറപ്പാണ്. യുവ MLA എന്ന നിലയിലും ഹരിത MLA എന്ന സ്വയം വിശേഷണത്തിലും മയങ്ങി ലൈക്കും ഷെയറും കാത്ത് കിടക്കുന്ന ഫേസ്ബുക്ക് MLA ആയ വി ടി ബലറാമിനെതിരെ വോട്ടർമാർ പ്രതികരിക്കുന്നതോടൊപ്പം പാളയത്തിലെ പട വാളെടുത്തു നിൽക്കുകയും ചെയ്യുന്നു.

പ്രബലമായ ഐ വിഭാഗത്തെ മണ്ഡലത്തിൽ അവഗണിക്കുന്നു എന്ന പരാതി ഉയരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. മുൻ പാലക്കാട് ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ് സി വി ബാലചന്ദ്രൻ 2011 ൽ മത്സരിക്കാൻ ഏറെക്കുറെ സിറ്റ് ഉറപ്പിച്ചപ്പോൾ ആയിരുന്നു AICC നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥി ആയി ബലറാം എത്തിയത്. AICC നിർദ്ദേശം പാലിച്ച് പിന്മാറിയ നേതാക്കളേയും പ്രവർത്തകരേയും പിന്നീട് വേണ്ടത്ര വിലവെക്കാതെ ഒറ്റയാൻ പ്രവർത്തനം നടത്തുന്ന MLA ക്കെതിരെ പാർട്ടിയിലും മുന്നണിയിലും അമർഷം പുകയുന്നുണ്ട്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളോടും പാർട്ടി ഭാരവാഹികളോടും ഇടപഴകാനും പാർട്ടി പ്രവർത്തനങ്ങളിൽ വ്യാപൃതനാകാനും താല്പര്യക്കുറവ് കാണിക്കുന്നു എന്ന ആക്ഷേപവും തൃത്താല MLA ക്ക് എതിരെ ഉയരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസങ്ങളിൽ ഐ ഗ്രൂപ്പ് വിപുലമായ പ്രത്യേക യോഗം ചേർന്നതും മറ്റും നിസ്സാര സംഭവമല്ല. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ പിന്തുണ ഈ യോഗത്തിനുണ്ട് എന്നത് ഉറപ്പാണ്. സി വി ബാലചന്ദ്രനെ KPCC നേതൃത്വം ഇടപ്പെട്ട് പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി ഔദ്യോഗിക വക്താക്കളിൽ ഒരാളാക്കി എങ്കിലും കൂടെയുള്ള പ്രതിഷേധക്കാർ ഇപ്പോഴും പൂർണ്ണ തൃപ്തരല്ല.

കോൺഗ്രസ്സിൽ പുതിയ ഒരാൾക്ക് പാർലിമെന്ററി സ്ഥാനങ്ങൾ ലഭിക്കണമെങ്കിൽ ഒന്നുകിൽ നിലവിലുള്ള MLAയോ MPയോ ആ സീറ്റുകളിൽ തോൽക്കണം എന്നതും അല്ലങ്കിൽ വല്ല അസുഖവും വന്നാൽ വൈദ്യശാസ്ത്രം പരാജയപ്പെടണമെന്നുമുള്ള കോൺഗ്രസ്സിലെ തിയറി യാഥാർത്ഥ്യമാകാൻ നോമ്പു നോറ്റിരിക്കയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും. ഗ്രൂപ്പ് യോഗങ്ങൾക്ക് ശേഷം പരസ്യ പ്രതികരണത്തിനും അവർ മടിക്കുന്നില്ല എന്നത് വ്യക്തമായ ചില സൂചനകൾ തന്നെയാണ്.

ഇപ്പോൾ താൽക്കാലികമായി ഏതു തരത്തിൽ പ്രശ്നം പരിഹരിച്ചാലും അടുത്ത തവണ മത്സരിക്കണമെങ്കിൽ അവിടെ സിറ്റിംഗ് MLA മാർ ഉണ്ടാകരുത് എന്നത് നടപ്പിലാക്കാനുള്ള പ്രവർത്തനത്തിലാണ് ഈ ഒരു വിഭാഗം വ്യാപൃതരായിരിക്കുന്നത്. ബലരാമിനെ കുറിച്ച് മണ്ഡലത്തിലിറങ്ങി പ്രവർത്തിക്കുന്നില്ല എന്നു മാത്രമല്ല എന്നോളം കേമൻ മറ്റാരുമില്ല എന്ന നാട്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ മാത്രമായാണ് പ്രവർത്തനം എന്ന പരാതിയും പരക്കെ ഉയരുന്നുണ്ട്. അതോടൊപ്പം മൺമറഞ്ഞു പോയ ഇന്ത്യയിലെമ്പാടും അറിയപ്പെടുന്ന ഏറെ ബഹുമാന്യരായ നേതാക്കളെ അപകീർത്തിപ്പെടുത്തി സോഷ്യൽ മിഡിയയിൽ വൃത്തികേടുകൾ പ്രചരിപ്പിച്ചത് മണ്ഡലത്തിലെ നിഷ്പക്ഷരായ ആളുകളുടെ കടുത്ത നീരസത്തിന് തന്നെ കാരണമായിട്ടുണ്ട്.

തങ്ങളുടെ ആരാദ്യ നേതാവിനെ അപകീർത്തിപ്പെടുത്തിയ VT ബലറാമിനെ ഇത്തവണ പരാജയപ്പെടുത്താൻ അരയും തലയും മുറിക്കി ഇടതുപക്ഷം സജ്ജമായിക്കഴിഞ്ഞു.MB രാജേഷിനെ തന്നെ തൃത്താലയിൽ CPM മത്സരിപ്പിക്കുന്നത് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഒറ്റ ഉദ്യേശത്തോടു കൂടി തന്നെയാണ്.ഇടതുപക്ഷം തുടർ ഭരണം നേടുമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം വോട്ടർമാർ മണ്ഡലത്തിന്റെ സമഗ്രമായ വികസനം സാദ്ധ്യമാക്കാൻ ഇടത് MLA തന്നെ വേണം എന്നു ചിന്തിക്കുന്നുണ്ട്. തൃത്താലയിൽ നിന്നുള്ള ചില പ്രതികരണങ്ങൾ അത്തരത്തിലാണ്.

മണ്ഡലത്തിൽ BJP യോട് മൃദുസമീപനം സ്വീകരിച്ച് രക്ഷപ്പെട്ടു വന്ന ബലരാമിന്റെ ആ നയം ഇത്തവണ വിലപ്പോകില്ല എന്നതും തിരിച്ചടിക്ക് കാരണമാകും. പൊതുവേ പാലക്കാട് ജില്ലയിൽ നല്ല വേരോട്ടമുള്ള BJP ക്ക് ഇത്തവണ വോട്ടു വിഹിതം കുത്തനെ വർദ്ധിപ്പിക്കേണ്ടത് അവരുടെ രാഷ്ട്രീയ വളർച്ചക്ക് അന്ത്യന്താപേക്ഷിതമാണ്. അതു കൊണ്ട് തന്നെ കഴിഞ്ഞ കാലങ്ങളിൽ UDF പെട്ടികളിൽ വീണ BJP വോട്ട് തൃത്താലയിൽ ഇത്തവണ അങ്ങിനെ കിട്ടില്ല.

മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ്സ് സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ രണ്ടാം കക്ഷിയായി BJP ക്ക് വളരാം എന്നത് BJP കണക്ക് കൂട്ടുന്നുണ്ട്. അതുവഴി അടുത്ത തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുക്കാൻ കഴിയും എന്നുള്ള വിശ്വാസവും BJP നേതൃത്വം അണികൾക്ക് നിർദ്ദേശം കൊടുത്തു കഴിഞ്ഞു. മുൻ കാലങ്ങളിലെ അനുകൂല ഘടകങ്ങളെല്ലാം ഇപ്പോൾ പ്രതികൂലമാകുന്നു എന്നത് MLA എന്ന നിലയിലെ പത്ത് വർഷക്കാലത്തെ പ്രവർത്തനത്തിലെ മങ്ങിയ പ്രകടനവും, അനാവശ്യ വിവാദമുണ്ടാക്കി നവമാധ്യമ പ്രചരണത്തിൽ മാത്രമായി അഭിരമിച്ചതും തന്നെയാണ്.

മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഒരുപോലെ അട്ടിമറി വിജയങ്ങള്‍ നേടികൊടുത്ത മണ്ഡലമാണ് തൃത്താല. രണ്ട് പതിറ്റാണ്ടുകാലത്തെ സിപിഐഎം മുന്നേറ്റത്തിന് തടയിട്ട് 2011-ല്‍ മണ്ഡലം പിടിക്കുകയും 2016-ല്‍ ആ വിജയം ആവര്‍ത്തിക്കുകയും ചെയ്തത് വി ടി ബല്‍റാമായിരുന്നു. മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പുകളായ 1965, 1967 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ഇ ടി കുഞ്ഞനാണ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ കുഞ്ഞമ്പുവായിരുന്നു പ്രധാന എതിരാളി. എന്നാല്‍ 1970-ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ വി ഈച്ചരന്‍ സിപിഐഎമ്മില്‍ നിന്ന് മണ്ഡലം പിടിച്ചു. രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഇ ടി കുഞ്ഞന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഈ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇടതുമുന്നണിക്ക് മണ്ഡലം നഷ്ടമാകുന്നത്.

1977-ല്‍ മണ്ഡലം അടുത്ത തെരഞ്ഞെടുപ്പിലേക്ക് കടന്നപ്പോഴും സിപിഐഎമ്മിന് മണ്ഡലം തിരിച്ചുപിടിക്കാനായില്ല. ആ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ ശങ്കരനാരായണന്‍ ഇടത് സ്ഥാനാര്‍ഥി പി പി കൃഷ്ണനെ പരാജയപ്പെടുത്തി മണ്ഡലം കോണ്‍ഗ്രസിനൊപ്പമാക്കി. 1980-ലെ മാറിയ രാഷ്ട്രീയ പരിസ്ഥിതിയില്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ് യു മണ്ഡലത്തിലെ പ്രധാന എതിരാളിയായി മാറി. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മണ്ഡലത്തിലെത്തിയ പ്രമുഖ നേതാവ് എം പി താമി എതിര്‍സ്ഥാനാര്‍ഥി എന്‍ സുബ്ബയ്യനെ പരാജയപ്പെടുത്തി അട്ടിമറി ശ്രമം തടഞ്ഞു. 1982-ല്‍ മത്സരം വീണ്ടും സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലാവുകയും കോണ്‍ഗ്രസ് തന്നെ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കെ കെ ബാലകൃഷ്ണനാണ് ആ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1987-ല്‍ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എ എം പി താമി വീണ്ടും മണ്ഡലത്തിലേക്ക് വീണ്ടും രംഗത്തിറങ്ങുകയും സിപിഐഎമ്മിന്റെ എം കെ കൃഷ്ണനെ മറികടന്ന് വിജയിക്കുകയും ചെയ്തു.

എന്നാല്‍ 1991-ല്‍ മണ്ഡലത്തില്‍ ലീഗ് മത്സരത്തിനിറങ്ങുകയും പത്തുവര്‍ഷത്തിനപ്പുറം സിപിഐഎം മണ്ഡലത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കുകയും ചെയ്തു. ഇ ശങ്കരന്‍-കെ പി രാമന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇ ശങ്കരന്‍ മണ്ഡലം എല്‍ഡിഎഫിനൊപ്പമാക്കി. പിന്നീട് മുന്ന് ടേം മണ്ഡലം ഇടത് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചു. 1996, 2001 വര്‍ഷങ്ങളില്‍ സിപിഐഎമ്മിന്റെ വി കെ ചന്ദ്രനും 2006-ല്‍ ടിപി കുഞ്ഞുണ്ണിയും വിജയിച്ചു. 1996-ല്‍ കോണ്‍ഗ്രസിന്റെ എ പി അനില്‍കുമാറും, 2001, 2006 തെരഞ്ഞെടുപ്പുകളില്‍ പി ബാലനുമായിരുന്നു പ്രധാന എതിരാളികള്‍. മണ്ഡലത്തിലെ അടുത്ത അട്ടിമറിക്ക് അരങ്ങൊരുങ്ങിയ 2011-ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥി പി മമ്മിക്കുട്ടിയെ 3197 വോട്ടുകള്‍ക്ക് പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം മണ്ഡലത്തില്‍ വിജയിച്ചു. അദ്ദേഹത്തെ ആദ്യമായി നിയമസഭയിലെത്തിച്ച ആ തെരഞ്ഞെടുപ്പോടെ രണ്ട് പതിറ്റാണ്ട് നീണ്ട ഇടത് മുന്നേറ്റത്തിനാണ് വി ടി ബല്‍റാം തടയിട്ടത്. എന്നാൽ ഇത്തവണ വി ടി ബൽറാം അടിയറവു പറയും എന്നുതന്നായാണ് മണ്ഡലത്തിലെ പാൽസുകൾ സൂചിപ്പിക്കുന്നത് .

Top