ആസ്റ്ററിന്റെ 250-ാമത് ഫാർമസി ഉദ്‌ഘാടനം ചെയ്തു

• ആസ്റ്ററിന്റെ കേരളത്തിലെ 75-ാമത് ഫാർമസി ആണിത്.

• ഇന്ത്യയിൽ അതിവേഗം വളരുന്ന ഫാർമസി ശൃംഖലകളിലൊന്നായ ആസ്റ്റർ ഫാർമസി വെറും 23 മാസത്തിനുള്ളിലാണ് 250 ഫാർമസികൾ എന്ന നേട്ടത്തിലെത്തുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി: ജി.സി.സിയിലെയും ഇന്ത്യയിലെയും പ്രധാന ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ ഫാർമസ്യുട്ടികൾ വിഭാഗമായ ആസ്റ്റർ ഫാർമസിയുടെ 250-ാമത് ശാഖ എളമക്കരയിൽ പ്രവർത്തനമാരംഭിച്ചു.

ആസ്റ്റർ ഫാർമസിയുടെ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക പ്രിവിലേജ് കാർഡ് നൽകുമെന്നും ഇതിലൂടെ ആസ്റ്റർ ഹോസ്പിറ്റലുകളിലെ ആരോഗ്യ സേവനങ്ങളിൽ നിശ്ചിത ശതമാനം ഇളവുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആൽഫോൺ റീട്ടെയിൽ ഫാർമസീസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ആസ്റ്റർ ഫാർമസി ബ്രാൻഡഡ് റീട്ടെയിൽ ഫാർമസികൾ 200-ാമത്തെ ഔട്ട്‌ലെറ്റ് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽ കുമാർ 250-ാമത്തെ ഫാർമസിയുടെ ഉദ്‌ഘാടനം നിർവഹിച്ചു.

“ഇന്ത്യയിലെ 250-ാമത് ഫാർമസി തുറന്ന് ആസ്റ്റർ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. അതിവേഗം വളരുന്ന ആസ്റ്റർ ഫാർമസികളിലൂടെ മരുന്നുകളും മറ്റ് ആരോഗ്യ ഉൽപ്പന്നങ്ങളും ഉപഭോക്താക്കളിലേക്ക് ഞങ്ങൾ എത്തിച്ചു. ആശുപത്രികൾ, ലാബുകൾ, ക്ലിനിക്കുകൾ, ഹോംകെയർ എന്നിവയുടെ ഓമ്‌നി ചാനൽ സേവനം ഒരു കുടക്കീഴിൽ ലഭ്യമാക്കാനും ഇത് ഞങ്ങളെ സഹായിക്കുന്നു. 36 വർഷത്തെ അനുഭവപരിചയമുള്ള ആസ്റ്റർ ഹെൽത്ത് കെയർ ആളുകളുടെ സമഗ്രമായ ആവശ്യകതകൾ നിറവേറ്റുമെന്ന് ഏറ്റവും പുതിയ ഫാർമസി ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനത്തെക്കുറിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ”

ഫാർമസി സ്റ്റോറിന്റെ ഉദ്ഘാടനം മുഖ്യാതിഥി അഡ്വ. എം. അനിൽ കുമാർ, മേയർ, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, കേരള, ആസ്റ്റർ ഹോസ്പിറ്റൽസ് (കേരളം, തമിഴ്നാട്), റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ആസ്റ്റർ ഫാർമസി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രവി ലക്കോജു എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.

“ശരാശരി, പ്രതിദിനം 10000+ ഉപഭോക്താക്കൾ ആസ്റ്റർ ഫാർമസി ഉപയോഗിക്കുന്നു. പ്രതിദിനം 1 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുക എന്നത് ഞങ്ങളുടെ ദീർഘകാല ലക്ഷ്യമാണ്. ആസ്റ്റർ ഫാർമസി ഔട്ട്‌ലെറ്റുകൾ സമ്പന്നവും സുഗമവുമായ ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നു . ആളുകളുടെ ജീവിതത്തെ സമ്പന്നമാക്കുന്ന ഉൽപ്പന്നങ്ങളിലൂടെ, ആസ്റ്റർ ഫാർമസി എല്ലാവരുടെയും ആരോഗ്യ പരിചരണ ലക്ഷ്യങ്ങൾ നിറവേറ്റുന്നുവെന്ന് , ”ആസ്റ്റർ ഫാർമസി സി. ഒ. ഒ രവി ലക്കോജു അഭിപ്രായപ്പെട്ടു.

“ആശുപത്രികൾ, ലാബുകൾ, ഫാർമസികൾ എന്നിവയായി ആസ്റ്റർ ഇപ്പൊ മലയാളികൾക്ക് സുപരിചിതമായ പേരായിമാറിയിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക് എല്ലാവിധ ആരോഗ്യ സംവിധാനങ്ങളുടെ പിന്തുണയോടെ വിവിധ തലങ്ങളിലുള്ള ആതുരസേവനം നൽകുവാൻ ആസ്റ്റർ പ്രതിജ്ഞാബദ്ധരാണെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ കേരളാ- തമിഴ്നാട് റീജിയണൽ ഡയക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.

ഇന്ത്യയിൽ അതിവേഗം വളരുന്ന ഫാർമസി ശൃംഖലകളിലൊന്നായ ആസ്റ്റർ വെറും 23 മാസത്തിനുള്ളിലാണ് അതിന്റെ 250-ാമത്തെ ശാഖ തുറന്നത്. ഇപ്പോൾ കർണാടക, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആസ്റ്റർ ഫാർമസി,വരും കാലങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലേക്കും വിപുലീകരിക്കുംം. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, ജോർദാൻ, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി മൊത്തം 507 ആസ്റ്റർ ഫാർമസികളാണ് പ്രവർത്തിക്കുന്നത്.

Top