ആസ്റ്റർ മെഡ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു

കൊച്ചി:ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. റൈഡ് ഫോർ ഗുഡ് ഹെൽത്ത് എന്ന പേരിൽ സംഘടിപ്പിച്ച സൈക്ലത്തോൺ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ പുലർച്ചെ 6.30-ന് ഡിസിപി ഐശ്വര്യ ഡോംഗ്റേ ഫ്ളാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവൻ സംബന്ധിച്ചു. 100-ലേറെ പേർ പങ്കെടുത്ത സൈക്ലത്തോണിൽ ഡിസിപിയും പങ്കുചേർന്നു. കലൂർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് ക്വീൻസ് വാക് വേ വഴി ആസ്റ്റർ മെഡ്സിറ്റിയിലാണ് സൈക്ലത്തോൺ സമാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ സൈക്ലത്തോണിൽ പങ്കെടുത്ത സൈക്ലിസ്റ്റ് ക്ലബ് അംഗങ്ങൾക്ക് ആസ്റ്റർ അഡ്വാന്റേജ് കാർഡ് ഡിസിപി വിതരണം ചെയ്തു.

Top